ചൈനയിലെ യുഎസ് മാധ്യമ പ്രവര്‍ത്തകരോട് സ്വത്ത് വെളിപ്പെടുത്താന്‍ ചൈനീസ് ഭരണകൂടത്തിന്റെ നിര്‍ദേശം. ഏഴുദിവസത്തിനകം ജീവനക്കാരുടെ സാമ്പത്തിക ഇടപാടുവിവരങ്ങള്‍ കൈമാറണമെന്നാണ് നിര്‍ദേശം. ചൈനയില്‍ പ്രവര്‍ത്തിക്കുന്ന നാലു യുഎസ് മാധ്യമങ്ങളോടാണ് ഇക്കാര്യം ചൈനീസ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
അസോസിയേറ്റഡ് പ്രസ്, യുണൈറ്റഡ് പ്രസ് ഇന്റര്‍നാഷണല്‍, സിബിഎസ്, എന്‍പിആര്‍ എന്നീ മാധ്യമസ്ഥാപനങ്ങളോടാണ് മുന്നറിയിപ്പ്.
ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് സാവോ ലിജിയാന്‍ അണ് ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്ക ജൂണ്‍ 22ന് നാല് ചൈനീസ് മാധ്യമങ്ങളെ ഫോറിന്‍ മിഷന്‍ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ഇതിന് മറുമപടിയായിട്ടാണ് ചൈനയുടെ നടപടി.