ആഭരണ നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സ്വതന്ത്രമായി നിലനിറുത്തണമെന്നാവശ്യപ്പെട്ട് പിഎംജി തൊഴില്‍ഭവന് മുന്നില്‍ പൊന്നുരുക്കി സമരം

ശ്രീനു എസ്

വ്യാഴം, 2 ജൂലൈ 2020 (14:22 IST)
ആഭരണ നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സ്വതന്ത്രമായി നിലനിറുത്തണമെന്നാവശ്യപ്പെട്ട് പിഎംജി തൊഴില്‍ഭവന് മുന്നില്‍ പൊന്നുരുക്കി സമരം നടന്നു. സമരപരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം കെപിസിസി ഉപാദ്ധ്യക്ഷന്‍ ടി ശരത്ചന്ദ്രപ്രസാദ് പൊന്നുരക്കി ഉദ്ഘാടനം ചെയ്തു. 
 
പരമ്പരാഗത തൊഴില്‍ മേഖലകളെ തകര്‍ക്കുകയെന്ന സര്‍ക്കാരുകളുടെ ലക്ഷ്യത്തിന്റെ അവസാനത്തെ ഉദാഹരണമാണ് ആഭരണ നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സമാനസ്വഭാവമില്ലാത്ത ഷോപ്‌സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ക്ഷേമനിധിയില്‍ ലയിപ്പിക്കുന്നതെന്ന് കെപിസിസി ഒബിസി ഡിപാര്‍ട്മെന്റ് ആരോപിച്ചു. വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും പിന്നോക്കം നില്‍ക്കുന്ന സമുദായങ്ങളാണ് പരമ്പരാഗത തൊഴില്‍ മേഖലയിലെ ഭൂരിപക്ഷം പേരും. പരമ്പരാഗത തൊഴില്‍ മേഖലകളെ തകര്‍ക്കുക എന്നു പറഞ്ഞാല്‍ പിന്നോക്ക വിഭാഗക്കാരോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് സമരാനുകൂലികള്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍