ശ്രീശാന്തിന്റെ വെളിപ്പെടുത്തല്‍: കൊണ്ടുപോയത് ഭീകരരെ പാർപ്പിയ്ക്കുന്ന സെല്ലിലേക്ക്, 12 ദിവസങ്ങളോളം 17 മണിക്കൂർ നിളുന്ന കൊടിയ പീഡനം

വ്യാഴം, 2 ജൂലൈ 2020 (14:18 IST)
ഐപിഎൽ വാതുവയ്പ്പ് കേസിൽ ജയിലിൽ തനിക്ക് നേരിട്ട കൊടിയ പീഡനങ്ങളെക്കുറിച്ച്‌ വെളിപ്പെടുത്തി മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. ഐപിഎല്‍ മത്സരത്തിനുശേഷമുള്ള പാര്‍ട്ടിയ്ക്കിടെ പിടിച്ചുകൊണ്ടുപോയ തന്നെ, ഭീകരര്‍ക്കായുള്ള പ്രത്യേക വാര്‍ഡിലാണ് പൊലീസ് പാര്‍പ്പിച്ചതെന്ന് ശ്രീശാന്ത് പറയുന്നു. ആദര്‍ശ് രാമനുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റിലാണ് ജയിലിലെ പീഡനങ്ങളെക്കുറിച്ച്‌ ശ്രീശാന്തിന്റെ വെളിപ്പെടുത്തല്‍
 
'മത്സരശേഷമുള്ള പാര്‍ട്ടിയില്‍ പങ്കെടുത്തുകൊണ്ടിരുന്ന എന്നെ മിനിറ്റുകൾക്കുള്ളിലാണ്  ഭീകരര്‍ക്കായുള്ള പ്രത്യേക വാര്‍ഡിലേക്ക് കൊണ്ടുപോയത്. അതിനുശേഷം തുടര്‍ച്ചയായി 12 ദിവസം കടുത്ത പീഡനങ്ങളുടേതായിരുന്നു. ദിവസേന 16-17 മണിക്കൂറായിരുന്നു പീഡനം. ആ സമയത്തെല്ലാം എന്റെ മനസ്സില്‍ വീടും വീട്ടുകാരും മാത്രമായിരുന്നു. കുറച്ചു ദിവസങ്ങള്‍ക്കുശേഷം മൂത്ത സഹോദരന്‍ കാണാൻ വന്നപ്പോഴാണ് വീട്ടുകാര്‍ സുഖമായിരിക്കുന്നുവെന്ന് അറിഞ്ഞത്. വീട്ടുകാരുടെ പിന്തുണയും പ്രാര്‍ഥനയുമാണ് ഈ പ്രതിസന്ധി  മറികടക്കാന്‍ എന്നെ സഹായിച്ചത്' ശ്രീശാന്ത് പറഞ്ഞു.
 
7 വര്‍ഷത്തെ വിലക്ക് നിങ്ങുന്നതോടെ ക്രിക്കറ്റിൽ സജീവമാകാൻ ഒരുങ്ങുകയാണ് ശ്രീശാന്ത്. കേരളത്തിനായി രഞ്ജി കളിയ്ക്കാനുള്ള അവസാരം താരത്തിന് മുന്നിൽ തുറന്നു കിട്ടിയിട്ടുണ്ട്. മികച്ച പ്രകടനം നടത്തുന്നതിനായുള്ള കഠിന പ്രയത്നത്തിലാണ് ഇപ്പോൾ താരം. ഇന്ത്യൻ ടീമിലേയ്ക്ക് മടങ്ങിയെത്താനാവും എന്ന പ്രതീക്ഷ നേരത്തെ താരം പ്രകടിപ്പിച്ചിരുന്നു. മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചാൽ ഐപിഎൽ ലേലത്തിൽ പങ്കെടുക്കും എന്നും താരം പറഞ്ഞിരുന്നു.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍