ചെസ് മത്സരത്തിനിടെ ഊഴം തെറ്റിച്ച് കരുനീക്കി, കുട്ടിയുടെ വിരലൊടിച്ച് റോബോട്ട്: വീഡിയോ

Webdunia
ഞായര്‍, 24 ജൂലൈ 2022 (17:24 IST)
ചെസ് മത്സരത്തിൽ ഊഴം തെറ്റിച്ച് കരുനീക്കത്തിന് ശ്രമിച്ച ഏഴ് വയസുകാരൻ്റെ വിരലൊടിച്ച് റോബോട്ട്. റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ നടന്ന മോസ്കോ ചെസ് ഓപ്പൺ ടൂർണമെൻ്റിനിടെയാണ് സംഭവം. റോബോട്ടിൻ്റെ നീക്കം പൂർത്തിയാകും മുൻപ് കരു നീക്കാൻ ശ്രമിച്ചതാണ് പ്രശ്നമായത്. ജൂലൈ 19ന് നടന്ന സംഭവത്തിൻ്റെ വീഡിയോ അടുത്തിടെയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.
 
Next Article