ട്രെയിൻ ടിക്കറ്റ് ഇനി ഈസിയായി ക്യാൻസൽ ചെയ്യാം, തുക ഈടാക്കില്ല: റെയിൽവേ നിയമങ്ങളിൽ വൻമാറ്റം

Webdunia
ഞായര്‍, 24 ജൂലൈ 2022 (16:27 IST)
സ്ഥിരമായി ട്രെയിനിൽ യാത്ര ചെയ്യുന്നവർക്ക് ഒരു പ്രധാനപ്രശ്നമായിരുന്നത് ടിക്കറ്റ് ക്യാൻസൽ ചെയ്യുമ്പോൾ റെയിൽവേ ഈടാക്കിയിരുന്ന ചാർജായിരുന്നു. ടിക്കറ്റ് ക്യാൻസൽ ചെയ്യുമ്പോൾ ഉണ്ടാകുന്ന പണനഷ്ടം ഉപഭോക്താക്കളെ ബുദ്ധിമുട്ടിച്ചിരുന്നു. എന്നാൽ റെയിൽവേ നിയമങ്ങളിൽ അടിമുടി മാറ്റം വരുത്തിയിരിക്കുകയാണ് ഇപ്പോൾ.
 
പുതിയ നിയമപ്രകാരം ഇനി ടിക്കറ്റ് റദ്ദാക്കുമ്പോൾ ഉപഭോക്താവിന് കാര്യമായ ധനനഷ്ടം ഉണ്ടാകില്ല. പുതിയ നിയമം നിലവിൽ വരുന്നതോടെ ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിന് ഇനിമേൽ ചാർജ് നൽകേണ്ടിവരില്ല. റെയിൽവേ ആപ്പ്,അല്ലെങ്കിൽ വെബ്സൈറ്റിൽ മിനിറ്റുകൾക്കുള്ളിൽ ടിക്കറ്റ് റദ്ദാക്കാനും സൗകര്യമുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article