തിരൂർ റെയിൽവേ സ്റ്റേഷനിലെത്തിയാണ് പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചത്. ജൂലൈ 11ന് രാത്രി 9 മണിയോടെയാണ് സംഭവം. സിസിടിവിയിലൂടെ പെൺകുട്ടിയെ കണ്ട ആർപിഎഫ് ഉദ്യോഗസ്ഥരാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. ഇവർ തുടർന്ന് ചൈൽഡ്ലൈൻ പ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു.