നിലവിൽ ട്രെയിനിൽ ലഗേജുകൾ കൊണ്ടുപോകുന്നതിന് നിയന്ത്രണങ്ങൾ ഒന്നും തന്നെയില്ല.ഈ നിയമത്തിനാണ് മാറ്റം വരുത്തുന്നത്. ബാഗുകളുടെ ഭാരം അനുവദനീയമായ അളവിൽ കൂടിയാൽ അധികം വരുന്ന ഓരോ കിലോഗ്രാമിനും 30 രൂപയാകും ഈടാക്കുക. പുതിയ നിയമമനുസരിച്ച് സി ഫസ്റ്റ് ക്ലാസിൽ 70 കിലോഗ്രാം വരെ സൗജന്യമായി കൊണ്ടുപോകാം. എസി 2 ടയർ ആണെങ്കിൽ 50 കിലോഗ്രാമും 3ടയർ ആണെങ്കിൽ 40 കിലോഗ്രാമും ഇത്തരത്തിൽ കൊണ്ടുപോകാം.