പാക്കിസ്ഥാന്‍ ഉള്‍പ്പെടെ 41 ഓളം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ അമേരിക്ക

സിആര്‍ രവിചന്ദ്രന്‍

ശനി, 15 മാര്‍ച്ച് 2025 (13:15 IST)
പാക്കിസ്ഥാന്‍ ഉള്‍പ്പെടെ 41 ഓളം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ അമേരിക്ക. പാക്കിസ്ഥാനെ കൂടാതെ ഇന്ത്യയുടെ രാജ്യങ്ങളായ ഭൂട്ടാന്‍, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളിലുള്ള പൗരന്മാര്‍ക്കും നിയന്ത്രണങ്ങള്‍ ഉണ്ടാവും. വിവിധ രാജ്യങ്ങളെ മൂന്ന് വിഭാഗങ്ങളായി തരംതിരിച്ച് പൗരന്മാര്‍ക്ക് വിസ വിലക്ക് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം. 10 രാജ്യങ്ങള്‍ ഉള്‍പ്പെട്ട ആദ്യ പട്ടികയില്‍ അഫ്ഗാനിസ്ഥാന്‍, ഇറാന്‍, സിറിയ, ക്യൂബ, വടക്കന്‍ കൊറിയ തുടങ്ങിയ രാജ്യങ്ങളാണ് ഉള്ളത്.
 
ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ പൂര്‍ണ്ണമായും റദ്ദാക്കും. രണ്ടാമത്തെ പട്ടികയിലുള്ള ലാവോസ്, മ്യാന്മാര്‍, ദക്ഷിണ സുഡാന്‍ തുടങ്ങിയ രാജ്യങ്ങളിലുള്ളവര്‍ക്ക് ഭാഗികമായി വിസ അനുവദിക്കുന്നതിനുള്ള നിയന്ത്രണമാണ് ഉണ്ടായിരിക്കുക. മൂന്നാമത്തെ പട്ടികയില്‍ ഉള്ളത് 26 രാജ്യങ്ങളാണ്. ഇതില്‍ പാക്കിസ്ഥാനും ഭൂട്ടാനും അടക്കം ഉണ്ട്. ടൂറിസ്റ്റ്, സ്റ്റുഡന്റ്, കുടിയേറ്റ വിസകള്‍ അനുവദിക്കുന്നതിലാണ് നിയന്ത്രണം കൊണ്ടുവന്നിട്ടുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍