Champions Trophy 2025: ഇന്ത്യയും ന്യൂസിലന്‍ഡും സെമിയില്‍; പാക്കിസ്ഥാന്‍ പുറത്ത്

രേണുക വേണു

തിങ്കള്‍, 24 ഫെബ്രുവരി 2025 (22:00 IST)
Champions Trophy 2025: ചാംപ്യന്‍സ് ട്രോഫി സെമി ഫൈനല്‍ കാണാതെ ആതിഥേയരായ പാക്കിസ്ഥാന്‍ പുറത്ത്. ഗ്രൂപ്പ് 'എ'യില്‍ നിന്ന് ഇന്ത്യയും ന്യൂസിലന്‍ഡും സെമിയില്‍ പ്രവേശിച്ചു. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ജയിച്ചതോടെയാണ് ന്യൂസിലന്‍ഡ് ചാംപ്യന്‍സ് ട്രോഫി സെമിയില്‍ എത്തിയത്. 
 
ബംഗ്ലാദേശിനെയും പാക്കിസ്ഥാനെയും പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ സെമി പ്രവേശനം. ശേഷിക്കുന്ന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ന്യൂസിലന്‍ഡിനെയാണ് ഇന്ത്യ നേരിടുക. ന്യൂസിലന്‍ഡും ബംഗ്ലാദേശിനെയും പാക്കിസ്ഥാനെയും പരാജയപ്പെടുത്തി. 
 
ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരത്തിലെ വിജയികള്‍ ആയിരിക്കും ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാര്‍. ശേഷിക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശിനോടു ജയിച്ചു നാണക്കേട് ഒഴിവാക്കുക മാത്രമായിരിക്കും ഇനി പാക്കിസ്ഥാന്റെ ലക്ഷ്യം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍