കണ്ണ് മാത്രം പുറത്ത് കണ്ടാൽ മതി, വനിതാ അവതാരകർ വായും മൂക്കും മറയ്ക്കണമെന്ന് താലിബാൻ

Webdunia
തിങ്കള്‍, 23 മെയ് 2022 (18:22 IST)
ടെലിവിഷനിൽ പ്രത്യക്ഷപ്പെടുമ്പോൾ അവതാരകനായ സ്ത്രീകൾ മുഖം മറയ്ക്കണമെന്ന പുതിയ ഉത്തരവുമായി താലിബാൻ.വ്യാഴാഴ്ച പുറത്തിറക്കിയ ഉത്തരവ് ഞായറാഴ്ച്ചയോടെയാണ് രാജ്യത്ത് പ്രാബല്യത്തിൽ വന്നത്. ഇന്നലെ കണ്ണുകൾ മാത്രം പുറത്തു കാണുന്ന രീതിയിൽ മുഖം മറച്ചാണ് വനിതാ അവതാരകര്‍ എത്തിയത്.
 
അതേസമയം പൊതുയിടങ്ങളിൽ നിന്ന് സ്ത്രീകളെ മാറ്റിനിർത്താനാണ് താലിബാൻ ശ്രമിക്കുന്നതെന്ന് വനിതാ അവതാരകയായ സോണിയ നിയാസി പറഞ്ഞു. പുതിയ നിയമങ്ങൾ സ്ത്രീകൾക്ക് മേൽ അടിച്ചേൽപ്പിക്കുകയാണെന്നും ഇവർ കുറ്റപ്പെടുത്തി. അതേസമയം സ്ത്രീകൾക്ക് പിന്തുണയുമായി ഇന്നലെ മാധ്യമസ്ഥാപനത്തിലെ പുരുഷ അവതാരകരും മൂക്കും വായും മൂടിക്കെട്ടിയാണ് ടെലിവിഷനിലെത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article