സൂചികകൾ നഷ്ടത്തിൽ ക്ളോസ് ചെയ്തു, മെറ്റൽ ഓഹരികൾ തകർന്നത് ഇക്കാരണം കൊണ്ട്

Webdunia
തിങ്കള്‍, 23 മെയ് 2022 (18:18 IST)
തുടക്കത്തിലെ നേട്ടം നിലനിർത്താനാവാതെ സൂചികകൾ നഷ്ടത്തിൽ ക്ളോസ് ചെയ്തു. ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി ലിമിറ്റഡ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐടിസി തുടങ്ങിയ വമ്പന്മാരുടെ വീഴ്ചയാണ് തകർച്ചയ്ക്ക് കാരണമായത്.
 
ദിനവ്യാപാരത്തിനിടെ ഒരുഘട്ടത്തിൽ 642 പോയന്റ് ഉയര്‍ന്ന് 54,931 നിലവാരത്തിലെത്തിയ സെന്‍സെക്‌സ് ഒടുവില്‍ 38 പോയന്റ് നഷ്ടത്തില്‍ 54,289ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 51 പോയന്റ് നഷ്ടത്തിൽ 16215ലാണ് ക്ളോസ് ചെയ്തത്. ഇരുമ്പ് ഉത്പന്നങ്ങൾക്ക് 15 ശതമാനം കയറ്റുമതി തീരുവ ഏർപ്പെടുത്തിയതിനെ തുടർന്ന് ടാറ്റ സ്റ്റീല്‍ 12ശതമാനവും ജെഎസ്ഡബ്ല്യുസ്റ്റീല്‍ 13 ശതമാനവും നഷ്ടത്തിലാണ് ക്ളോസ് ചെയ്തത്.
 
സെക്ടറല്‍ സൂചികകളില്‍ ഐടി, ഓട്ടോ എന്നിവമാത്രമാണ് നേട്ടമുണ്ടാക്കിയത്. മെറ്റല്‍ സൂചികയ്ക്ക് 8.14ശതമാന.മാണ് നഷ്ടമുണ്ടായത്.

അനുബന്ധ വാര്‍ത്തകള്‍

Next Article