ചൈനീസ് കുരങ്ങന്‍ ട്രംപിന് ഉമ്മ കൊടുത്തു; ഇന്ത്യന്‍ മത്സ്യം ഹിലരിയെ തിരിഞ്ഞുനോക്കിയില്ല - അതിനുള്ള കാരണം അമേരിക്കക്കാര്‍ ഇപ്പോള്‍ അറിഞ്ഞു

Webdunia
ബുധന്‍, 9 നവം‌ബര്‍ 2016 (12:49 IST)
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം ചൈനീസ് കുരങ്ങനും ഇന്ത്യന്‍ മത്സ്യവും പറഞ്ഞ പോലെയായി കാര്യങ്ങള്‍. ചെന്നൈയില്‍ നിന്നുള്ള ചാണക്യ 3 എന്ന മത്സ്യം ആയിരുന്നു ട്രംപിന്റെ വിജയം ഇന്ത്യയില്‍ നിന്ന് പ്രവചിച്ചത്. ട്രംപിന്റെയും ഹിലരിയുടെയും ചിത്രങ്ങള്‍ക്ക് ഒപ്പം കഴിക്കാനുള്ള ഭക്ഷണവും മത്സ്യത്തിന്റെ ടാങ്കില്‍ വെച്ചിരുന്നു. ട്രംപിന്റെ ചിത്രത്തിനൊപ്പമുള്ള ഭക്ഷണം കഴിക്കാന്‍ ഏഴുപ്രാവശ്യം എത്തിയ മീന്‍, ഹിലരിയെ തിരിഞ്ഞു നോക്കുക പോലും ചെയ്തില്ല.
 
നേരത്തെ, ചൈനീസ് കുരങ്ങും ട്രംപിന്റെ വിജയം പ്രഖ്യാപിച്ചിരുന്നു. പ്രത്യേക കഴിവുണ്ടെന്ന് കരുതപ്പെടുന്ന കുരങ്ങിന് മുന്നില്‍ ട്രംപിന്റെയും ഹിരിയുടെയും വളരെ വലുപ്പമുള്ള ചിത്രങ്ങളുടെ കാര്‍ഡ്‌ബോര്‍ഡ് പോസ്റ്റര്‍ നല്കുകയായിരുന്നു. ട്രംപിന്റെ ചിത്രത്തെ ഉമ്മ വെച്ചായിരുന്നു, യൂറോപ്പ് ചാമ്പ്യന്‍ഷിപ്പിലെ വിജയിയെ പ്രഖ്യാപിച്ച കുരങ്ങ്, പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം പ്രവചിച്ചത്.
 
കുരങ്ങനും മീനും പറഞ്ഞത് യാഥാര്‍ത്ഥ്യമാക്കി ട്രംപ് മുന്നേറുകയാണ്. 27ഒ എന്ന കേവലഭൂരിപക്ഷത്തിലേക്ക് ഡൊണാള്‍ഡ് ട്രംപ് ഉടന്‍ തന്നെ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Next Article