ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിലടക്കം വിവിധയിടങ്ങളിൽ സ്ഫോടനം. ക്രിസ്ത്യൻപള്ളികളിലും പഞ്ചനക്ഷത്രഹോട്ടലുകളിലുമാണ് സ്ഫോടനം. 25 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. കൊളംബോ കൊച്ചിക്കാട് സെന്റ് സെബാസ്റ്റിയൻ പള്ളിയിലും കട്ടാനയിലും നടന്ന സ്ഫോടനത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. ഈസ്റ്റർ പ്രാത്ഥനയ്ക്കിടെയാണ് സ്ഫോടനം.
അഞ്ച് ഇടങ്ങളിൽ എങ്കിലും സ്ഫോടനം നടത്തതായാണ് റിപ്പോർട്ടുകൾ. സ്ഫോടനത്തിൽ ദൃശ്യങ്ങൾ അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്ഫോടനത്തിൽ പഞ്ചനക്ഷത്ര ഹോട്ടലിന്റെ ജനൽ ചില്ലകൾ ഉൾപ്പെടെ തകർന്നിട്ടുണ്ട്. ആസൂത്രണത്തോടെയാണ് സ്ഫോടനം നടന്നതെന്ന് വ്യക്തമാക്കുന്നതാണ് സ്ഫോടന പരമ്പരകൾ.