ഒന്ന് ശ്രീലങ്ക വരെ പോയി വന്നാലോ? മനസ് തുറന്ന് പ്രാർത്ഥിക്കാൻ ശ്രീലങ്കയിലെ കാൻഡി ക്ഷേത്രം!

വെള്ളി, 4 ജനുവരി 2019 (13:54 IST)
‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന ടാഗ്‌ലൈനില്‍ അറിയപ്പെടുന്ന നമ്മുടെ കേരളത്തിന്റെ സമ്പദ്ഘടനയെ താങ്ങിനിര്‍ത്തുന്നതില്‍ ഒരു മുഖ്യപങ്കുവഹിക്കുന്നത് ടൂറിസമാണ്. ടൂറിസത്തിന്റെ കാര്യത്തിൽ കേരളത്തിന് അനുകരിക്കാവുന്ന മാതൃകയാണ് ശ്രീലങ്ക. 
 
തിരുവനന്തപുരത്തു നിന്നും കേവലം 45 മിനിട്ടുകൊണ്ട് പറന്നെത്താവുന്ന ശ്രീലങ്ക എന്ന രാജ്യത്തേക്കാണോ നിങ്ങളുടെ അടുത്ത യാത്ര? എങ്കിൽ ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. അതിലൊന്നാണ് ആനകളെ കൺ‌കുളിർകെ കാണാമെന്നത്. 
 
ശ്രീലങ്കയില്‍ എല്ലായിടത്തും നിങ്ങള്‍ക്ക് ആനകളെ കാണാം. ടീ പ്ലാന്റേഷന്‍ ജോലി ചെയ്യുന്നതും, നാഷണല്‍ പാര്‍ക്കുകളില്‍ ഓടി നടക്കുന്നതും, കാന്‍ഡിയില്‍ നടക്കുന്ന ഉത്സവമായ എസലയിലെ ആന എഴുന്നള്ളത്ത് എന്നിങ്ങനെ ആനകളുടെ സാന്നിധ്യമുള്ള നിരവധി ഇടങ്ങളുണ്ട്.
 
രണ്ടാമത്തേത് യാല നാഷണൽ പാർക്കിലേക്കൊന്ന് പോയി വരാം. പുള്ളിപുലികള്‍, കടുവകള്‍ തുടങ്ങിയ മൃഗങ്ങളെ ശ്രീലങ്കയിലെ നിരവധി നാഷണല്‍ പാര്‍ക്കുകളില്‍ സംരക്ഷിക്കുന്നുണ്ട്. സഫാരി കഴിഞ്ഞ നിങ്ങള്‍ക്ക് കടലില്‍ കുളിക്കാവുന്നതാണ്. പുള്ളിപുലികളുടെ പ്രധാന കേന്ദ്രമാണ് യാല നാഷണൽ പാർക്ക്. 
 
നല്ല കിടിലൻ സീ ഫുഡ് കഴിക്കാൻ പറ്റിയ സ്ഥലമാണ് ശ്രീലങ്ക. ഇതുതന്നെയാണ് മൂന്നാമത്തെ പ്രത്യേകതയും. ഇന്ത്യന്‍ ഭക്ഷണവുമായി ശ്രീലങ്കന്‍ ഭക്ഷണങ്ങള്‍ക്ക് സാമ്യമുണ്ട്. കടല്‍ അധികം ദൂരെയല്ലാത്തത് കൊണ്ട് സീ ഫുഡിനാണ് ഇവിടെ പ്രാധാന്യം. അന്ന് പിടിക്കുന്ന മീന്‍ തന്നെയാണ് വിഭവങ്ങള്‍ ഉണ്ടാക്കാനായി ഉപയോഗിക്കുന്നത്. 
 
ആരും കണ്ടിട്ടില്ലാത്ത ദ്വീപുകളിലേക്ക് യാത്ര പോകാം. ശ്രീലങ്കയുടെ വടക്കേ ഭാഗത്ത് നിരവധി ദ്വീപുകളാണുള്ളത്. ആയിരം വര്‍ഷം പഴക്കമുള്ള ഡച്ച് കൊട്ടാരം ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. 
 
കായലിന് അരികെ സ്ഥിതി ചെയ്യുന്ന മനോഹരമായ നഗരമാണ് കാന്‍ഡി. ശ്രീലങ്കയിലെ പഴയ രാജാക്കന്മാരുടെ അവസാന തലസ്ഥാനമായിരുന്നു കാന്‍ഡി. ക്ഷേത്രമാണിത്. ഇവിടെ നിന്നാല്‍ നിങ്ങള്‍ക്ക് സ്വസ്ഥമായി മനസ്സ് തുറന്ന് പ്രാര്‍ത്ഥിക്കാം. 
 
കഴിഞ്ഞ വര്‍ഷം 4.4 ലക്ഷം ഇന്ത്യന്‍ സഞ്ചാരികളാണ് ശ്രീലങ്ക സന്ദർശിച്ചത്. സഞ്ചാരികളില്‍ 63.7% ഇന്ത്യക്കാര്‍ സ്ഥലങ്ങള്‍ കാണാനും അവധിക്കാലം ചെലവഴിക്കാനുമാണ് ശ്രീലങ്കയില്‍ എത്തുന്നത്‌. 50%ത്തോളം പേര്‍ ഷോപ്പിങ്ങിനു പറ്റിയ ഇടമായും കണക്കാക്കുന്നു. 37.01% ഇന്ത്യന്‍ സഞ്ചാരികള്‍ ശ്രീലങ്കയിലെ ചരിത്രപ്രാധാന്യ ഇടങ്ങള്‍ കാണാനാണ് വരുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍