പാക് ജയിലില്‍ ഇന്ത്യക്കാരന്‍ സരബ്ജിത് സിംഗിനെ ആക്രമിച്ചതിന് പിന്നില്‍ ഭീകരസംഘടനയായ ലഷ്കര്‍ ഈ തോയ്ബയാണെന്ന് വിവരം. ഇന്ത്യയിലെ രഹസ്യാന്വേഷണവിഭാഗങ്ങള്‍ക്ക് ഈ വിവരം ലഭിച്ചതായി ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. തടവുകാര്‍ തമ്മില്‍ പെട്ടെന്നുണ്ടായ വഴക്കാണ് അക്രമത്തില്‍ കലാശിച്ചതെന്ന ലാഹോര്‍ ഡി ഐ ജിയുടെ റിപ്പോര്‍ട്ട് തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഇത്.
മുംബൈ ഭീകരാക്രമണക്കേസ് പ്രതി അജ്ബല്‍ കസബിനെ തൂക്കിലേറ്റിയ വിവരം അറിഞ്ഞ ഉടന്‍ തന്നെ സരബ്ജിതിനെ ആക്രമിക്കാനുള്ള പദ്ധതി ലഷ്കര്‍ ആസൂത്രണം ചെയ്തിരുന്നു. സരബ്ജിതിനെ ആക്രമിച്ച മുദസ്സര്‍, അമീര്‍ അഫ്താബ് എന്നീ തടവുകാര്‍ ലഷകറിന്റെയും തെഹ്‌രീക് ഈ താലിബാന്റെയും പ്രവര്‍ത്തകരാണ്.
സരബ്ജിതിനെ ആക്രമിക്കാന്‍ ലഷ്കറിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയത് താലിബാന്‍ ആണെന്നും വിവരമുണ്ട്.