കറുത്തവര്‍ഗക്കാരനെ വെടിവച്ചുകൊന്ന വെള്ളക്കാരനെ വെറുതെ വിട്ട കോടതി വിധിയില്‍ അമേരിക്കയില്‍ പ്രതിഷേധം. ഇതേ തുടര്‍ന്ന് അമേരിക്കയിലെ പ്രധാന നഗരങ്ങളില്‍ വന്‍ പ്രകടനങ്ങള്‍ നടന്നു.
കഴിഞ്ഞ കൊല്ലം ഫെബ്രുവരി 26 നാണ് നിരായുധനായിരുന്ന ട്രവിയോണ്‍ മാര്‍ട്ടിന്‍ എന്ന കറുത്ത വര്‍ഗക്കാരനെ ജോര്‍ജ് സിമ്മര്‍മാന്‍ എന്ന വെള്ളക്കാരന്‍ വെടിവച്ചുകൊന്നത്. സംശയകരമായ സാഹചര്യത്തില്‍ കണ്ട മാര്‍ട്ടിനെ ചോദ്യം ചെയ്തപ്പോള്‍ അയാള്‍ ആക്രമിക്കാന്‍ വന്നെന്നും തുടര്‍ന്ന് വെടിവച്ചു വീഴ്ത്തിയെന്നുമാണ് സിമ്മര്‍മാന്‍ വാദിച്ചത്.
പ്രതിയുടെ വാദം ശരിയാണെന്ന് പറഞ്ഞ മയാമി കോടതിയുടെ ആറംഗ വനിതാ ജൂറി സിമ്മര്‍മാനെ വെറുതെ വിടാന്‍ ഉത്തരവിടുകയായിരുന്നു.കറുത്തവര്‍ഗക്കാരോടുള്ള കടുത്ത വിവേചനമാണ് ജൂറി വിധിയില്‍ പ്രകടമായതെന്ന് പ്രതിഷേധ പ്രകടനക്കാര്‍ കുറ്റപ്പെടുത്തി.