വഞ്ചിച്ച ഭര്‍ത്താവിനെ ബാല്‍ക്കണിയില്‍ നിന്ന് താഴെയെറിഞ്ഞു!

Webdunia
ശനി, 23 ഫെബ്രുവരി 2013 (17:06 IST)
PRO
PRO
തെരുവില്‍ ഒരാള്‍ പരുക്കേറ്റ നിലയില്‍ കിടക്കുന്നത് കണ്ടാണ് ആളുകള്‍ പൊലീസില്‍ വിവരം അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി പരുക്കേറ്റയാളോട് കാര്യം തിരക്കി. ഭാര്യ തന്നെ ബാല്‍ക്കണി വഴി താഴേക്ക് എറിയുകയായിരുന്നു എന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.

ഈജിപ്തിലെ ഗിസ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സ്വന്തം ഭര്‍ത്താവ് മറ്റൊരു സ്ത്രീയ്ക്കൊപ്പം കിടപ്പുമുറിയില്‍ കിടക്കുന്നത് കണ്ട സ്ത്രീ ദേഷ്യം അടക്കാന്‍ കഴിയാതെ ഇയാളെ എടുത്ത് താഴേക്ക് എറിയുകയായിരുന്നു. ഇത് തന്നെയാണ് ഭാര്യയുടെ പ്രകോപനത്തിന് കാരണം എന്ന് ഭര്‍ത്താവും പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

താന്‍ തന്റെ വീട്ടുകാരെ കാണാന്‍ പോയ തക്കം നോക്കി ഭര്‍ത്താവ് തന്നെ വഞ്ചിക്കുകയായിരുന്നു എന്ന് ഭാര്യ പറഞ്ഞു. വീട്ടില്‍ തിരിച്ചെത്തി നോക്കിയപ്പോള്‍ ഭര്‍ത്താവ് മറ്റൊരു സ്ത്രീയ്ക്കൊപ്പം കിടക്കുന്നതാണ് കണ്ടത്. പിന്നെ ഒന്നു ആലോചിച്ചില്ല. രണ്ടാം നിലയിലെ ഇവരുടെ ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് ഭര്‍ത്താവിനെ താഴേക്ക് ഇട്ടു.

ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും തനിക്ക് പരാതിയില്ലെന്ന നിലപാടില്‍ ആണ് ഭര്‍ത്താവ്.