ലോകാവസാനം ഭയന്ന് സ്കൂള്‍ വിദ്യാര്‍ഥിനി ജീവനൊടുക്കി

Webdunia
ശനി, 19 മെയ് 2012 (15:51 IST)
PRO
PRO
ലോകാവസാനം ഭയന്ന് 16-കാരിയായ സ്കൂള്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. ബ്രിട്ടനിലെ സ്കൂള്‍ വിദ്യാര്‍ഥിനിയായ ഇസബെല്‍ ടെയ്‌ലര്‍ ആണ് തൂങ്ങിമരിച്ചത്. 2012-ല്‍ ലോകം അവസാനിക്കും എന്ന രീതിയിലുള്ള പ്രവചനങ്ങളെ ഈ പെണ്‍കുട്ടി ഭയപ്പെട്ടിരുന്നു.

ലോകാവസാനത്തെക്കുറിച്ച് അറിയാന്‍ ഇസബെല്‍ ഇന്റര്‍നെറ്റില്‍ സദാ തെരഞ്ഞിരുന്നു. ഈയിടെ, ആധുനിക ലോകത്തെ അനീതികള്‍ മടുത്തതിന്റെ പേരില്‍ ഈ പെണ്‍കുട്ടി ബുദ്ധമതം സ്വീകരിക്കുകയും ചെയ്തിരുന്നു.

അമ്മയാണ് ഇസബെലിനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.