ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി അയല്‍വാസികളായ സ്ത്രീയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി. നെന്മാറ പോത്തുണ്ടി സ്വദേശികളായ ലക്ഷ്മി (75), മകന്‍ സുധാകരന്‍ (56) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ അയല്‍വാസിയായ ചെന്താമരയാണ് ഇരുവരെയും വെട്ടിക്കൊലപ്പെടുത്തിയത്.
2019 ല്‍ ഇപ്പോള്‍ മരിച്ച സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജയിലിലായിരുന്നു ചെന്താമര. ഒന്നര മാസം മുമ്പാണ് ചെന്താമര ജയിലില്‍ നിന്ന് ജാമ്യത്തിലിറങ്ങിയത്. അന്നുമുതല്‍ സുധാകരനെയും മാതാവിനെയും കൊല്ലുമെന്നു തുടര്‍ച്ചയായി ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പ്രദേശത്ത് നാട്ടുകാരും പൊലീസും തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.