ലെബനനില്‍ ഏറ്റുമുട്ടല്‍: 16 സൈനികര്‍ കൊല്ലപ്പെട്ടു

Webdunia
ചൊവ്വ, 25 ജൂണ്‍ 2013 (17:41 IST)
PRO
PRO
ലെബനനില്‍ സുന്നി തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ 16 സൈനികര്‍ കൊല്ലപ്പെട്ടു. രാജ്യത്തെ വന്‍കിട തുറമുഖ നഗരമായ സിദനിലെ മുസ്‌ലിം പള്ളിക്ക് സമീപമായിരുന്നു ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ അമ്പതുപേര്‍ക്ക് പരിക്കേറ്റു.

തീവ്രവാദി നേതാവായ ശൈഖ് അഹമ്മദ് അല്‍ അസറിന്റെ അനുയായികളും സൈന്യവും തമ്മില്‍ രണ്ടുദിവസമായി മേഖലയില്‍ രൂക്ഷമായ പോരാട്ടം നടക്കുകയാണ്. അല്‍ അസറിന്റെ അനുയായിയെ ഞായറാഴ്ച അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്നായിരുന്നു ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

.