മുന്‍ ലോക ഹെവിവെയ്റ്റ് താരവും ബോക്‌സിങ് ഇതിഹാസവുമായ മുഹമ്മദലി അന്തരിച്ചു. യുഎസിലെ അരിസോണിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ചു നാളായി ചികിത്സയിലായിരുന്നു അദ്ദേഹം.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് വ്യാഴാഴ്ച അലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പാര്‍ക്കിന്‍സണ്‍സ് രോഗത്തിന് അടിമയായ ഇതിഹാസതാരം രണ്ടു വര്‍ഷങ്ങളായി അണുബാധയും ന്യൂമോണിയയും മൂലം വിഷമിക്കുകയാണ്. നിരവധി തവണ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. പാര്‍ക്കിന്‍സണ്‍സ് രോഗത്തിന് അടിമയായ ഇതിഹാസതാരം രണ്ടു വര്‍ഷങ്ങളായി അണുബാധയും ന്യൂമോണിയയും മൂലം വിഷമിക്കുകയാണ്. നിരവധി തവണ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നിരുന്നു.
1960ലെ റോം ഒളിംപിക്‌സിൽ, തന്റെ പത്തൊന്‍പതാം വയസിൽ ലൈറ്റ് ഹെവിവെയ്‌റ്റ് (81 കിലോ) ബോക്‌സിങ് സ്വർണം നേടിയതോടെ ക്ലേ പ്രശസ്‌തിയിലേക്കുയർന്നത്. 1964ൽ ഇസ്‌ലാം മതം സ്വീകരിച്ചതോടെ ക്ലേ, മുഹമ്മദ് അലിയായി. 1964ൽ ലോകകിരീടം സ്വന്തമാക്കി. എന്നാൽ 1967ൽ അദ്ദേഹത്തിൽനിന്ന് അത് തിരിച്ചെടുക്കപ്പെട്ടു. വിയറ്റ്‌നാം യുദ്ധത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ചതിന്. മൂന്നു വർഷത്തിനുശേഷം അലി റിങ്ങിൽ മടങ്ങിയെത്തി. 1974 ഒക്‌ടോബർ 30നാണ് അലി വീണ്ടും ലോകചാംപ്യനാകുന്നത്. 1981 അവസാനം കാനഡയുടെ ട്രവർ ബെർബിക്കിനു മുന്നില്‍ കീഴടങ്ങിയതോടെയാണ് അലി തന്റെ കായികജീവിതം അവസാനിപ്പിച്ചത്.