വാഹനാപകടത്തില്‍ മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ എന്‍ പീതാംബരക്കുറുപ്പിന് പരുക്ക്. അദ്ദേഹം സഞ്ചരിച്ചിരുന്ന കാറിൽ ലോറി വന്നിടിക്കുകയായിരുന്നു. പള്ളിപ്പുറം സിആർപിഎഫ് ക്യാംപിനു സമീപത്തു വച്ചാണ് അപകടം നടന്നത്.
പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം അന്വേഷിക്കുന്ന കേന്ദ്രസംഘത്തിനു മുന്നില്‍ മൊഴി നല്‍കാനുള്ള യാത്രയിലായിരുന്നു പീതാംബരക്കുറുപ്പ്. ആ സമയമാണ് അപകടമുണ്ടായത്. അപകടം ഉണ്ടായതിനെ തുടര്‍ന്ന് പീതാംബരക്കുറുപ്പ് ഇന്ന് കേന്ദ്രസംഘത്തിന് മുന്നില്‍ ഹാജരാകുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
വെടിക്കെട്ട് നടത്താൻ കുറുപ്പ് സഹായം നൽകിയെന്ന് ക്ഷേത്രം ഭാരവാഹികള്‍ മൊഴി നല്‍കിയിരുന്നു. ക്ഷേത്രം ഭാരവാഹികള്‍ നല്കിയ മൊഴികളുടെ വിശ്വാസ്യത ഉറപ്പു വരുത്തുന്നതിനാണ് പീതാംബരകുറുപ്പിനോട് ഇന്ന് ഉച്ചക്ക് 12 മണിക്ക് ഹാജരാകാന്‍ നോട്ടീസ് നൽകിയത്.