സൗദിയിലെ ഇന്ത്യന്‍ പ്രവാസികളുടെ വിസ സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇന്ത്യയും സൗദിയും നോഡല്‍ ഓഫിസര്‍മാരെ നിയമിക്കാന്‍ തീരുമാനിച്ചു. സൗദി ആഭ്യന്തര സഹമന്ത്രി ഡോ അഹ്മദ് അല്‍സാലിമുമായി കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി ചൊവ്വാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം.
സൗദി പാസ്പോര്‍ട്ട് വിഭാഗത്തിലെയും ഇന്ത്യന്‍ എംബസി കോണ്‍സുലര്‍ വിഭാഗത്തിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് നോഡല്‍ ഓഫിസര്‍മാരായി ഉണ്ടാവുക. സൗദിയിലെ പാസ്പോര്‍ട്ട്, എമിഗ്രേഷന്‍ വിഭാഗങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ്.