തിമിംഗല വേട്ടക്കായി ജപ്പാന്‍ ഇറങ്ങുന്നു

Webdunia
ശനി, 19 ഏപ്രില്‍ 2014 (13:36 IST)
PRO
അന്താരാഷ്ട്ര കോടതിയുടെ ഉത്തരവിനെ അവഗണിച്ച് ജപ്പാന്‍ പെസഫിക്കില്‍ വീണ്ടും തിമിംഗിലവേട്ടയ്ക്ക്.

വടക്ക്-പടിഞ്ഞാറന്‍ പെസഫിക്കിലാണ് ജപ്പാന്‍ തിമിംഗല വേട്ടക്കായി ഇറങ്ങുന്നത്. എല്ലാ ഇനത്തില്‍പ്പെട്ട തിമിംഗിലങ്ങളും വംശനാശഭീഷണിനേരിടുന്നതല്ലെന്ന ന്യായം പറഞ്ഞാണ് ജപ്പാന്‍ വീണ്ടും ധ്രുവമേഖലയില്‍ വാര്‍ഷിക വേട്ടയ്‌ക്കൊരുങ്ങുന്നത്.

ശാസ്ത്രീയപരീക്ഷണങ്ങള്‍ക്കെന്ന പേരില്‍ ജപ്പാന്‍ നടത്തിയ തിമിംഗിലവേട്ട തര്‍ക്കങ്ങള്‍ക്കും പരാതികള്‍ക്കും ഇടനല്‍കിയിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞമാസം അന്താരാഷ്ട്ര നീതിന്യായ കോടതി ജപ്പാന്റെ തിമിംഗിലവേട്ട നിരോധിച്ചത്.

തിമിംഗിലവേട്ട നടത്തുമെന്ന ജപ്പാന്റെ വെളിപ്പെടുത്തല്‍ അന്താരാഷ്ട്രതലത്തില്‍ വന്‍ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്.