മധ്യ തായ്‌ലാന്‍ഡില്‍ ഡബിള്‍ ഡക്കര്‍ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് 19 മരണം. 20 പേര്‍ക്ക് സാരമായി പരിക്കേറ്റു. ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.
കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് വാഹനങ്ങള്‍ക്ക് തീപിടിച്ചതാണ് മരണനിരക്ക് ഉയരാന്‍ ഇടയാക്കിയത്. 18 പേര്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചതായി ബാങ്കോക് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എമര്‍ജന്‍സി മെഡിസിനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. പരിക്കേറ്റവരില്‍ ചിലരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
അപകടത്തെ കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് തായ്ലാന്‍ഡ് പൊലീസ് അറിയിച്ചു. നിയന്ത്രണം വിട്ട ട്രക്ക് ബസില്‍ വന്നിടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.