ക്യൂബയിൽ ആദ്യമായി സിക രോഗം സ്ഥിരീകരിച്ചു.ഗാസ്ട്രൊ എന്ററോളജിയിൽ ബിരുധാനന്തര ബിരുധമെടുക്കാൻ ക്യൂബയിൽ എത്തിയ വെനിസ്വലയിലെ 28കാരിയായ വനിത ഡോക്ടർക്കാണ് സിക രോഗമുള്ളതായി സ്ഥിരീകരിച്ചത്.ഫെബ്രുവരി 21നാണ് രോഗി ക്യൂബയിൽ പ്രവേശിച്ചതെന്ന് ക്യൂബൻ പത്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രോഗി സുഖം പ്രാപിച്ചുവരുന്നതായി ആശുപത്രി അധിക്യതർ അറിയിച്ചു.രോഗിയുടെ ഭർത്താവിനും സഹോദരനും രണ്ട് മാസം മുൻപ് വെനിസ്വലയിൽ വെച്ച് സിക രോഗം ബാധിച്ചിരുന്നുവെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.രാജ്യത്ത് രോഗബാധ റിപ്പോർട്ട് ചെയ്‌തതോടെ വിമാനത്താവളങ്ങളിൽ രോഗ പരിശോധനാ സംവിധാനം ഏർപ്പെടുത്തി.
ബ്രസീലിൽ സിക രോഗം പൊട്ടിപുറപ്പെട്ടതിനെ തുടർന്ന് ആയിരക്കണക്കിന് കുട്ടികളാണ് വൈകല്യങ്ങളോടു കൂടി ജനിച്ചു വീണത്. മാരക രോഗമായി സികയെ നിരീക്ഷിക്കുന്നുവെങ്കിലും
വൈറസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോഴും ലഭ്യമല്ല. ചിക്കുൻ ഗുനിയ വൈറസിനു സമമാണ് സിക്ക വൈറസും. അതുകൊണ്ട് തന്നെ വളരെ പെട്ടന്ന് പടർന്ന് പിടിക്കുവാൻ സാധ്യതയുണ്ടെന്നും പത്രമാധ്യമങ്ങൾ പുറത്തു വിട്ടു.