ഒബാമയ്ക്ക് വേണ്ടി ഹിലാരി

Webdunia
ബുധന്‍, 27 ഓഗസ്റ്റ് 2008 (11:25 IST)
PTIPTI
അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ബരാക് ഒബാമയുടെ വിജയത്തിനായി പ്രവര്‍ത്തിക്കണമെന്ന് ഡെമോക്രാറ്റ് കക്ഷിക്കാരോട് ഹിലാരി ക്ലിന്‍റണ്‍. പ്രാഥമിക മത്സരങ്ങളില്‍ എതിരാളികളായിരുന്നുവെങ്കിലും ഇപ്പോള്‍ ഒബാമയും താനും ഒറ്റക്കെട്ടാണെന്ന് അവര്‍ പറഞ്ഞു.

പ്രാഥമിക തെരഞ്ഞെടുപ്പില്‍ നിങ്ങള്‍ ആര്‍ക്ക് വോട്ട് ചെയ്തു എന്നതല്ല പ്രശ്നം. ഇപ്പോള്‍ ഒരുമിച്ച് നിന്ന് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ട സമയമാണ്- ഡെമോക്രാറ്റ് നാഷണല്‍ കണ്‍‌വെന്‍ഷനിലെ പ്രസംഗത്തില്‍ ഹിലാരി പറഞ്ഞു.

ഞങ്ങള്‍ ഒരേ ടീമിലാണ്. നമുക്ക് മാറി നില്‍ക്കാനാകില്ല- ഹിലാരി പറഞ്ഞു.

ഭാവിക്ക് വേണ്ടിയുള്ള പോരാട്ടമാണ് ഇത്. നാം ഒരുമിച്ച് നേടേണ്ട വിജയമാണിത് - 18000ത്തില്‍ പരം വരുന്ന ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് ഹിലാരി പറഞ്ഞു.

റിപ്പബ്ലിക്കന്‍ കക്ഷിക്കാരെ ഇനിയും അധികാരത്തില്‍ എത്തിക്കാന്‍ ശ്രമിക്കരുത്. ബരാക് ഒബാമയാണ് നമ്മുടെ പ്രസിഡന്‍റ് - ഹിലാരി പറഞ്ഞു.