200 മീറ്ററിലും സ്വർണം: സ്പ്രിന്റ് ഡബിൾ നിലനിർത്തുന്ന ആദ്യ വനിതയായി എലെയ്ൻ തോംസൺ

Webdunia
ചൊവ്വ, 3 ഓഗസ്റ്റ് 2021 (19:12 IST)
ഒളിമ്പിക്‌സിൽ സ്പ്രിന്റ് ഡബിൾ നിലനിർത്തുന്ന ആദ്യ വനിതാതാരമായി ജമൈക്കൻ താരം എലെയ്‌ൻ തോംസൺ. ടോക്യോ ഒളിമ്പിക്‌സില്‍ 100 മീറ്ററിന് പിന്നാലെ 200 മീറ്ററിലും എലെയ്ന്‍ സ്വര്‍ണം നേടി. 2016ലെ റിയോ ഒളിമ്പിക്‌സിലും രണ്ടിനങ്ങളിലും സ്വർണം നേടിയത് ജമൈക്കൻ താരമായിരുന്നു.
 
21.53 സെക്കന്റിലാണ് ജമൈക്കന്‍ താരം ഫിനിഷിങ് ലൈന്‍ തൊട്ടത്. നമീബിയയുടെ ക്രിസ്റ്റൈ്യന്‍ ബൊമ വെള്ളിയും (21.81 സെ) അമേരിക്കയുടെ ഗാബി തോമസ് വെങ്കലവും (21.8.സെ) നേടി.

അനുബന്ധ വാര്‍ത്തകള്‍

Next Article