വസ്ത്രത്തിൽ ചായക്കറയായോ? പരിഹാരം അടുക്കളയിലുണ്ട്

Webdunia
തിങ്കള്‍, 25 ഡിസം‌ബര്‍ 2023 (16:56 IST)
ഇന്ത്യക്കാരുടെ പ്രധാനമായ പാനീയമാണ് ചായ. ഒരു ക്ഷീണം വരുമ്പോഴോ സൊറ പറഞ്ഞിരിക്കുമ്പോഴോ എല്ലാം ചായ ഊതി കുടിക്കുന്നത് നമുക്ക് ശീലമാണ്. കുടിക്കുവാന്‍ രുചികരമാണെങ്കിലും ചായക്കറ വസ്ത്രങ്ങളില്‍ പറ്റിയാല്‍ അത് മാറ്റിയെടുക്കുക എന്നത് അല്പം പ്രയാസമേറിയ കാര്യമാണ്. എന്നാല്‍ ചില പൊടിക്കൈകളിലൂടെ ചായക്കറ എളുപ്പം കഴുകികളയാവുന്നതാണ്.
 
വസ്ത്രങ്ങളില്‍ ചായക്കറ പറ്റിയാല്‍ ഉടനെ തണുത്തവെള്ളത്തില്‍ കഴുകുന്നത് സഹായകമാണ്. ചായ വെള്ളത്തില്‍ ലയിക്കുന്ന പാനീയമായതിനാല്‍ തന്നെ നന്നായി തിരുമ്മി കഴുകിയാല്‍ കറ പോകാനിടയുണ്ട്. കഴുകിയതിന് ശേഷം തണുത്ത വെള്ളത്തില്‍ കുറച്ച് നേരം തുണി വെയ്ക്കുന്നത് കറ മുഴുവനായി പോകാന്‍ സഹായിക്കും. അല്ലെങ്കില്‍ ചായക്കറ പറ്റിയ തുണി 2030 മിനിറ്റ് വരെ തണുത്ത വെള്ളത്തില്‍ മുക്കിവെച്ചതിന് ശേഷം കറ പറ്റിയ ഭാഗത്ത് ലിക്വിഡ് ഡിറ്റര്‍ജന്റ് പുരട്ടി കുറച്ച് നേരം തിരുമാം. ശേഷം വെള്ളത്തില്‍ കഴുകി ഉണക്കാവുന്നതാണ്. കറ പറ്റിയ ഭാഗം ബേക്കിംഗ് സോഡ വിതറിയിട്ട് ഒരു രാത്രി മുഴുവനും വെച്ചതിന് ശേഷം തൊട്ടടുത്ത ദിവസം ഒന്നുരച്ച് കഴുകിയെടുക്കാം.
 
തണുത്ത വെള്ളത്തില്‍ ഒന്നോ രണ്ടോ ടീസ്പൂണ്‍ വിനാഗിരി ഒഴിച്ച് തുണികള്‍ മുക്കി കുറച്ച് സമയം മാറ്റിവെച്ചതിന് ശേഷം തണുത്ത വെള്ളത്തില്‍ തുണി കഴുകുന്നതും കറ കളയാന്‍ സഹായിക്കുന്നു. വിനാഗിരിക്ക് പകരം ചെറുനാരങ്ങയുടെ നീരുപയോഗിച്ചും കറ കളയാവുന്നതാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article