മൂന്നാം സ്ഥാനത്ത് ഇങ്ങനത്തെ ഇന്നിങ്ങ്സാണ് കളിക്കേണ്ടത്, കോലി എന്ന മഹാമേരു ഉള്ളവരെ സഞ്ജുവിന് ആ സ്ഥാനം സ്വപ്നം കാണാനാവില്ല

വെള്ളി, 22 ഡിസം‌ബര്‍ 2023 (18:31 IST)
രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറി 8 വര്‍ഷമായെങ്കിലും തന്റെ കന്നി സെഞ്ചുറി നേട്ടം മലയാളി താരമായ സഞ്ജു സാംസണ്‍ നേടുന്നത് ദക്ഷിണാഫ്രിക്കക്കെതിരെ കഴിഞ്ഞ ദിവസത്തില്‍ നടന്ന മത്സരത്തിലാണ്. ഇന്ത്യന്‍ ടീമിലെ ബാറ്റര്‍മാരെല്ലാം സ്‌കോര്‍ ചെയ്യാന്‍ കഷ്ടപ്പെട്ട പിച്ചിലാണ് സെഞ്ചുറി നേട്ടവുമായി സഞ്ജു ഇന്ത്യയ്ക്ക് വിജയം നേടികൊടുത്തത്. പരമ്പരയിലെ മൂന്നാം മത്സരത്തില്‍ സഞ്ജു തിളങ്ങിയതോടെ ദക്ഷിണാഫ്രിക്കയില്‍ സെഞ്ചുറി നേട്ടമെന്ന റെക്കോര്‍ഡും സഞ്ജു സ്വന്തമാക്കി.
 
ഐപിഎല്ലില്‍ തിളങ്ങാറുള്ള സഞ്ജു ഇന്ത്യന്‍ ടീമില്‍ ടോപ്പ് ഓര്‍ഡറിലും ലോവര്‍ മിഡില്‍ ഓര്‍ഡറിലും അടക്കം നിരവധി മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ സഞ്ജുവിന് ഏറ്റവും അനുയോജ്യമായ സ്ഥാനം മൂന്നാം നമ്പറാണെന്നാണ് കമന്റേറ്ററായ ഹര്‍ഷ ഭോഗ്ലെ പറയുന്നത്. സഞ്ജു മൂന്നാം സ്ഥാനത്ത് മികച്ച പ്രകടനമാണ് നടത്തിയത്. എന്നാല്‍ വിരാട് കോലിയെന്ന താരം ടീമില്‍ ഉള്ളടത്തോളം കാലാം മൂന്നാം നമ്പറിനായി ആര്‍ക്കും അവകാശവാദം ഉന്നയിക്കാനാവില്ല. മൂന്നാം നമ്പറിലാണ് സഞ്ജു ഇപ്പോള്‍ തിളങ്ങിയത്. എന്നാല്‍ കോലി എത്തുമ്പോള്‍ സഞ്ജുവിനെ എവിടെ ഇറക്കും എന്നത് ഒരു ചോദ്യമാണ്. സഞ്ജുവിന് അനുയോജ്യമായ പൊസിഷന്‍ മൂന്നാം നമ്പര്‍ ആണെങ്കിലും മധ്യനിരയില്‍ ഫിനിഷറുടെ റോളിലേക്കാവും താരത്തെ ബിസിസിഐ പരിഗണിക്കുക
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍