മലബന്ധവും ഗ്യാസും സ്ഥിരമാണോ, ഇത് ശരീരത്തിന്റെ മുന്നറിയിപ്പാണ്

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2022 (15:34 IST)
ശരീരത്തില്‍ തലച്ചോറിനെ പോലെ തന്നെ വളരെ പ്രാധാന്യമുള്ള ഭാഗമാണ് ഉദരം. കുടലുകളുടെ ആരോഗ്യം ശരീരത്തിന്റെ മുഴുന്‍ ആരോഗ്യത്തേയും ബാധിച്ചിരിക്കുന്നു. കുടലുകളുടെ ആരോഗ്യം മോശമാണെങ്കില്‍ ശരീരം ചില ലക്ഷണങ്ങള്‍ കാട്ടും. അതിലൊന്നാണ് വയറിലെ അസ്വസ്ഥത. ഇത് വയറിളക്കമായും മലബന്ധമായും ഗ്യാസായും വരും. ഒരാള്‍ക്ക് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ കുടല്‍ ആരോഗ്യം ശരിയല്ലെന്നാണ് സൂചന. മാറ്റൊന്ന് വായില്‍ നിന്നുള്ള ദുര്‍ഗന്ധമാണ്. എച്ച് പൈലോറി എന്ന മോശം ബാക്ടീരിയ കുടലില്‍ കൂടിയാല്‍ ആള്‍സറും വായ്‌നാറ്റവും ഉണ്ടാകാം. 
 
മറ്റൊന്ന് ചര്‍മ്മത്തില്‍ വരുന്ന പ്രശ്‌നങ്ങളാണ്. ഇതും കുടലിന്റെ ആരോഗ്യം മോശമെന്ന് കാണിക്കുന്നു. മറ്റൊന്ന് ഉറക്കത്തിലെ താളപ്പിഴകളാണ്. ശരിയായി ഉറങ്ങാനും നമ്മുടെ മാനസികാവസ്ഥയെ സന്തോഷിപ്പിക്കുന്ന സെറോടോണിന്‍ എന്ന ന്യൂറോട്രാന്‍സ്മിറ്റര്‍ കുടലില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ട്. അതിനാല്‍ ഉറക്കപ്രശ്‌നങ്ങളും ഉണ്ടാകാം. 

അനുബന്ധ വാര്‍ത്തകള്‍

Next Article