വർക്ക് ഔട്ടിന് വേണ്ടി ഉറക്കം വേണ്ടെന്ന് വെയ്ക്കുന്നുണ്ടോ? ആപത്താണ്

നിഹാരിക കെ.എസ്

വ്യാഴം, 1 മെയ് 2025 (14:45 IST)
മൊത്തത്തിലുള്ള ആരോ​ഗ്യം നിലനിര്‍ത്തുന്നതിന് ഉറക്കത്തിനും വ്യായാമത്തിലും തുല്യ പ്രധാന്യമാണ് ഉള്ളത്. എന്നാൽ ചിലർ ഉറക്കത്തിൽ വിട്ടുവീഴ്ച ചെയ്ത് വർക്ക്ഔട്ട് ചെയ്യാറുണ്ട്. അങ്ങനെ ചെയ്യുന്നത് കൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് അവർ ബോധവാന്മാർ അല്ലാത്തതിനാലാണത്. 
 
ഹോർമോൺ നിയന്ത്രണം, ന്യൂറോളജിക്കൽ റിപ്പയർ, പേശികളുടെ തകരാറുകൾ പരിഹരിക്കൽ തുടങ്ങിയ മിക്ക ശാരീരിക പ്രക്രിയകൾ നടക്കുന്നത് നമ്മൾ ഉറങ്ങുമ്പോഴാണ്. സ്ഥിരമായ ഒരു വ്യായാമ ദിനചര്യ നമ്മുടെ ശരീരഭാരം നിയന്ത്രിക്കാനും ഹൃദയ സംബന്ധമായ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും പേശികളുടെ ശക്തി വർധിപ്പിക്കാനും വൈജ്ഞാനിക പ്രവർത്തനങ്ങൾ വർധിപ്പിക്കാനും സഹായിക്കും. പക്ഷേ, ഉറക്കത്തിന് ഉറക്കം തന്നെ വേണം. 
 
പ്രഭാതദിനചര്യ മെച്ചപ്പെടുത്താൻ ഉറക്കത്തിൽ വീട്ടുവീഴ്ച ചെയ്യുന്നത് ദിവസം മുഴുവൻ ക്ഷീണം ഉണ്ടാക്കും. ഉന്മേഷം കുറയുകയേ ഉള്ളൂ. തുടർച്ചയായി ഉറക്കം നഷ്ടപ്പെടുന്നത് ആരോ​ഗ്യത്തിന് ഹാനികരമാണ്. ഉറക്കക്കുറവ് ശരീരഭാരം വർധിപ്പിക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കുകയും ഇൻസുലിൻ പ്രതിരോധത്തിന് കാരണമാവുകയും ചെയ്യുന്നു. ഇത് നിങ്ങളിൽ ഹൃദയാഘാതം ഉണ്ടാക്കിയേക്കാം.  പക്ഷാഘാതത്തിന് കാരണമായേക്കാം.
 
രാവിലെ വ്യായാമം അല്ലെങ്കിൽ വര്‍ക്ക്ഔട്ട് ചെയ്യാൻ വേണ്ടി തുടർച്ചയായി ആറ് മുതൽ ഏഴ് മണിക്കൂറിൽ താഴെ ഉറങ്ങുന്നത് ​ഗുണത്തെക്കാൾ ദോഷം ഉണ്ടാക്കാകും. പതിവായി ഉറക്കം നഷ്ടപ്പെടുത്തുന്നത് ക്ഷീണം ഉണ്ടാക്കും. മുതിർന്ന വ്യക്തി ഏഴ് മുതൽ ഒൻപതു മണിക്കൂർ വരെ ഉറങ്ങാൻ ശ്രമിക്കണം.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍