മറ്റുള്ളവരെ പേടിച്ച് സന്തോഷം അടക്കി പിടിക്കണ്ട, വികാരങ്ങൾ അടിച്ചമർത്തുന്നത് ജീവിത സംതൃപ്തി കുറയ്ക്കുമെന്ന് പഠനം

അഭിറാം മനോഹർ
ചൊവ്വ, 5 നവം‌ബര്‍ 2024 (16:20 IST)
സമൂഹം എന്ത് പറയുമെന്ന് കരുതി സ്‌നേഹം വരുന്നതും സന്തോഷിക്കുന്നതും ഉറക്കെ ചിരിക്കുന്നത് പോലും അടിച്ചമര്‍ത്തുന്നവര്‍ നമുക്ക് ചുറ്റും ഏറെയാണ്. യഥാര്‍ഥ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നത് മോശമാണെന്ന വിചാരമാണ് ഇതിന് പൊതുവായുള്ള കാരണം. എന്നാല്‍ നമ്മുടെ വ്യക്തിത്വം പ്രകടിപ്പിക്കുന്നതിന്റെ അവിഭാജ്യമായ ഘടകമാണ് വികാരങ്ങള്‍. ഇവ അടിച്ചമര്‍ത്തുന്നത് ജീവിത സംതൃപ്തി കുറയ്ക്കുമെന്നാണ് അടുത്തിടെ അഫക്ടീവ് സയന്‍സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്.
 
വികാരങ്ങള്‍ പ്രത്യേകിച്ചും പോസിറ്റീവ് വികാരങ്ങളുടെ ബാഹ്യപ്രകടനങ്ങളെ അടിച്ചമര്‍ത്തുന്നത് മൊത്തത്തിലുള്ള ക്ഷേമത്തെയും ആത്മവിശ്വാസത്തെയും ബാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഒരുപാട് ചിരിച്ചാല്‍ കരയേണ്ടി വരുമെന്ന് പഠിച്ച് വരുന്ന നമ്മളില്‍ പലര്‍ക്കും ഇത് ബുദ്ധിമുട്ടുള്ളതാകുമെങ്കിലും പോസിറ്റീവ് വികാരങ്ങള്‍ മറച്ചുപിടിക്കുന്നത് നല്ലതല്ലെന്നാണ് പഠനങ്ങള്‍ തന്നെ വ്യക്തമാക്കുന്നത്. യുഎസ്സിലും തായ്വാനിലുമായി ഗവേഷകര്‍ ക്രോസ് കള്‍ച്ചര്‍ പഠനം നടത്തി പഠനത്തില്‍ ആളുകള്‍ പോസിറ്റീവ് വികാരങ്ങള്‍ അടിച്ചമര്‍ത്തുമ്പോള്‍ അത് അവരുടെ ക്ഷേമത്തെ ബാധിക്കുന്നതായി കണ്ടെത്തിയതായി ഗവേഷകര്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article