ഇനി ഇംഗ്ലീഷ് സാഹിത്യം പഠിക്കാം, അച്ഛന്‍ പഠിച്ച കോളേജില്‍ തന്നെ പ്രവേശനം നേടി നടി മീനാക്ഷി അനൂപ്

കെ ആര്‍ അനൂപ്

വെള്ളി, 24 മെയ് 2024 (09:24 IST)
Meenakshi Anoop
ജീവിതത്തിലെ ഒരിക്കലും തിരിച്ചു കിട്ടാത്ത ഓര്‍മ്മകള്‍ സമ്മാനിക്കുന്ന ഇടമാണ് ഓരോ കലാലയവും. അച്ഛന് മനോഹരമായ ഓര്‍മ്മകള്‍ സമ്മാനിച്ച കോളേജില്‍ തന്നെ പഠിക്കണമെന്ന ആഗ്രഹമായിരുന്നു മീനാക്ഷി അനൂപിനെ മണര്‍കാട് സെന്റ് മേരീസ് കോളജില്‍ എത്തിച്ചത്. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദത്തിന് മീനാക്ഷി പ്രവേശനം നേടി. അച്ഛനൊപ്പം എത്തിയാണ് പ്രവേശന പക്രിയ നടി പൂര്‍ത്തിയാക്കിയത്.
ഇതേ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് മീനാക്ഷിയുടെ അച്ഛന്‍ അനൂപ്.ഇവിടെ 1992-94 കാലത്ത് പ്രീഡിഗ്രിക്ക് പഠിച്ചിരുന്നു അനൂപ്.
 
ഗ്രാമത്തിന്റെ സ്വച്ഛതയില്‍ ആവോളം ആസ്വദിച്ചു കുടുംബത്തിനൊപ്പം തന്നെ നിന്ന് പഠിക്കാനാണ് മീനാക്ഷി ആഗ്രഹിക്കുന്നത്.മണര്‍കാട് സെന്റ് മേരീസ് കോളജിലെ ക്ലാസ് മുറികളും വരാന്തയും അനൂപിന് പഴയ ഓര്‍മ്മകളാണ് സമ്മാനിച്ചതെങ്കില്‍ മീനാക്ഷിക്ക് പുതിയ ലോകമാണ് ഇനി ഇവിടം.
കോളേജില്‍ എത്തിയ വിശേഷങ്ങള്‍ കഴിഞ്ഞദിവസം മീനാക്ഷി ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചിരുന്നു. പ്ലസ്ടുവിന് 83% മാര്‍ക്ക് ആയിരുന്നു മീനാക്ഷിക്ക് ലഭിച്ചത്.
പാലാ പാദുവ സ്വദേശികളായ അനൂപിന്റെയും രമ്യയുടെയും മകളാണ് മീനാക്ഷി.എംജിഎംഎന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നാണ് പ്ലസ് ടു പാസായത്.അനുനയ അനൂപ് എന്നാണ് മീനാക്ഷിയുടെ യഥാര്‍ത്ഥ പേര്.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍