നഖം കണ്ടാല്‍ കാന്‍സര്‍ സാധ്യത നേരത്തേ തിരിച്ചറിയാന്‍ സാധിക്കുമെന്ന് പഠനം

സിആര്‍ രവിചന്ദ്രന്‍

ശനി, 18 മെയ് 2024 (18:06 IST)
നഖത്തിലെ കളര്‍ മാറ്റങ്ങള്‍ കണ്ടാല്‍ കാന്‍സര്‍ സാധ്യത നേരത്തേ തിരിച്ചറിയാന്‍ സാധിക്കുമെന്ന് പഠനം. ചര്‍മം, കണ്ണ്, വൃക്ക എന്നിവയിലുണ്ടാകുന്ന കാന്‍സറുകളെയാണ് കണ്ടെത്താന്‍ സാധിക്കുന്നത്. യുഎസ് നേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിലെ ശാസ്ത്രജ്ഞരാണ് ഇത്തരമൊരു കണ്ടെത്തല്‍ നടത്തിയത്. നഖത്തിന്റെ കളര്‍ ബാന്റ് നോക്കിയും നഖത്തിന്റെ അറ്റത്തെ കട്ടി നോക്കിയുമാണ് ഇത് മനസിലാക്കാന്‍ സാധിക്കുന്നത്. 
 
ഇത്തരത്തില്‍ കുടുംബ പാരമ്പര്യത്തില്‍ കാന്‍സര്‍ വന്നിട്ടുള്ളവര്‍ക്ക് നഖത്തിന്റെ സ്‌ക്രീനിങ് നടത്തുന്നത് കാന്‍സറുകളെ നേരത്തേ കണ്ടെത്തി തടയാന്‍ സാധിക്കുമെന്നും പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍