നഖം കടിക്കുന്ന ശീലമുണ്ടോ, ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 13 ഒക്‌ടോബര്‍ 2023 (10:15 IST)
നഖം കടിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ആ ശീലം മാറ്റാന്‍ തയ്യാറല്ലെങ്കില്‍ പിന്നീടതൊരു പ്രശ്നമായി മാറിയേക്കും. മാനസിക ആസ്വാസ്ഥ്യത്തിന്റെ ലക്ഷണമായാണ് മനഃശാസ്ത്രഞ്ജര്‍ നഖം കടിക്കുന്നതിനെ വിലയിരുത്തുന്നത്. നിങ്ങളുടെ സൗന്ദര്യത്തെ പോലും ഈ ദുശ്ശീലം നശിപ്പിക്കുമെന്നും സ്ത്രീകളിലാണ് ഈ സ്വഭാവം കൂടുതലായി കണ്ടുവരുന്നതെന്നും
പല പഠനങ്ങളും പറയുന്നുണ്ട്.
 
ഏത് പ്രായത്തിലും സ്വയം ചിന്തിക്കാതെതന്നെയാണ് ഈ ശീലം നിങ്ങളെ ബാധിക്കുക. മുതിര്‍ന്നവരും കുട്ടികളും നഖം കടിക്കുന്നത് ഒരു ശീലമാക്കി മാറ്റുന്നതും സാധാരണമാണ്. നഖം കടിക്കുന്ന ശീലമുള്ള ആളുകള്‍ നെഗറ്റീവ് ചിന്താഗതിക്കാരാണെന്നും മനഃശാസ്ത്രം പറയുന്നു. നിങ്ങളുടെ വ്യക്തിത്വത്തിന്റെ ഭംഗി നശിപ്പിക്കുമെന്നും കൂടാതെ ഇത്തരക്കാര്‍ക്ക് മനോധൈര്യം വളരെക്കുറവുമായിരിക്കുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
 
ബാക്റ്റിരിയകളുടെ ഒരു പ്രധാന കേന്ദ്രമാണ് നഖം. അതുകൊണ്ടുതന്നെ ഈ ശീലം നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. നഖം കടിക്കുന്ന സമയത്ത് നിങ്ങളുടെ കൈവിരലുകള്‍ മുറിയാനും അതുവഴി രോഗാണുക്കള്‍ നമ്മള്‍പ്പോലുമറിയാതെ ശരീരത്തിനുള്ളില്‍ പ്രവേശിക്കാനും കാരണമാകും. ഉപബോധ മനസില്‍ നിന്നാണ് ഇത്തരം ശീലങ്ങള്‍ ഉണ്ടാകുന്നതെന്നതിനാല്‍ ശീലം ഉപേക്ഷിക്കുക എന്നത് അല്‍പ്പം ശ്രമകരവുമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍