ഉരുളകിഴങ്ങ് മുളച്ചതാണോ? എങ്കിൽ കഴിക്കരുത്, പതിയിരിക്കുന്നത് അപകടം

വ്യാഴം, 12 ഒക്‌ടോബര്‍ 2023 (19:51 IST)
നമ്മുടെ ഭക്ഷണത്തിൽ സാധാരണയായി ഉപയോഗിക്കുന്ന കിഴങ്ങാണ് ഉരുളകിഴങ്ങ്. കറികൾ ഉണ്ടാക്കുന്നതിന് വേണ്ടി സാധാരണയായി നമ്മൾ ഉപയോഗിക്കുന്ന ഉരുളകിഴങ്ങ് തിരെഞ്ഞെടുക്കുമ്പോൾ പല കാര്യങ്ങളും കൂടെ നോക്കേണ്ടതുണ്ട്. പ്രത്യേകിച്ച് മുളച്ച ഉരുളകിഴങ്ങാണ് കഴിക്കുന്നതെങ്കിൽ.
 
 എന്തെന്നാൽ ഉരുളകിഴങ്ങ് മുളച്ചാൽ ഉണ്ടാകുന്ന പച്ചനിറം വിഷത്തിന് തുല്യമാണ്. കാരണം മുളച്ച ഉരുളകിഴങ്ങിൽ ഗ്ലൈക്കോൽക്കളൈഡുകളുടെ സാന്നിധ്യം വളരെ ഉയർന്നതാണ്. ഇത് പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നു. ഉരുളകിഴങ്ങ് മുളയ്ക്കുമ്പോൾ ഉണ്ടാകുന്ന രാസപരിവർത്തനങ്ങൾ അനവധിയാണ്. ഇത് മനുഷ്യശരീരത്തിൽ എത്തിയാൽ തിനാൽ തന്നെ ആരോഗ്യപ്രശ്നങ്ങൾ പ്രധാനമായും ദഹനസംബന്ധമായ പ്രശ്നങ്ങൾക്കിടയാക്കുന്നു. മുളച്ച ഉരുളകിഴങ്ങ് കഴിക്കുന്നത് ഒഴിവാക്കുക എന്നതാണ് ഇതിൽ നമുക്ക് ചെയ്യാവുന്ന കാര്യം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍