നന്നായി ഉറങ്ങിക്കൊളൂ; തടി കുറയും

തുമ്പി ഏബ്രഹാം
തിങ്കള്‍, 28 ഒക്‌ടോബര്‍ 2019 (18:09 IST)
ശരീരത്തിനും മനസ്സിനും ആരോഗ്യം നൽകുന്നതാണ് നല്ല ഉറക്കം. നന്നായി ഉറങ്ങുന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കും. വിശപ്പ് അമിതമായി ഉണ്ടാകുന്നത് ഉറക്കകുറവ് മൂലമാണ്.
 
ഗ്രെലിൻ, ലെപ്റ്റിൻ ന്നെീ ഹോർമോണുകളിൽ ഉറക്കത്തിനുള്ള പങ്ക് കാരണമാണ് ഉറക്കം ശരീരഭാരത്തെ ബാധിക്കുന്നത്. വിശപ്പിന്റെ സിഗ്നലുകൾ തലച്ചോറിന് നൽകുന്ന ഹോർമോണാണ് ഗ്രെലിൻ. ലെപ്റ്റിനാണ് വിശപ്പ് മാറി എന്നതിന് സിഗ്നൽ കൊടുക്കുന്ന ഹോർമോൺ.
 
ആറ് മണിക്കൂറിൽ കുറവാണ് ഉറങ്ങുന്നതെങ്കിൽ ലെപ്റ്റിൻ്റെ അളവ് കുറയുകയും ഗ്രെലിന്റെ അളവ് കൂട്ടുകയും ചെയ്യും. ഇത് വിശപ്പ് കൂട്ടുന്നതിനാൽ അമിതഭാരത്തിലേക്ക് നമ്മെ നയിക്കുന്നത്. ലഘുഭക്ഷണമാണ് അത്താഴത്തിന് നല്ലത്, നല്ല ദഹനം ഉറക്കത്തിന് അത്യാവശ്യമാണ്

അനുബന്ധ വാര്‍ത്തകള്‍

Next Article