ആരാണ് സന്തോഷം ആഗ്രഹിക്കാത്തത് ? ഈ ഭക്ഷണങ്ങൾ ആ ആഗ്രഹം നിറവേറ്റും !

ബുധന്‍, 23 ഒക്‌ടോബര്‍ 2019 (21:11 IST)
കഴിക്കുന്ന ഭക്ഷണവും നമ്മുടെ സന്തോഷവും തമ്മിൽ വലിയ ബന്ധമുണ്ട് എന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു പഠനം. ചില ഭക്ഷണങ്ങൾക്ക് മനസിനെ എപ്പോഴും പൊസിറ്റീവായി നിലനീർത്താനുള്ള കഴിവുണ്ട് എന്നാണ് ന്യൂ യോര്‍കിലെ ബിഗാംടണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.
 
പോഷക ഗുണങ്ങൾ കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് എപ്പോഴും മനസിൽ പോസിറ്റിവിറ്റിയും സന്തോഷവും നിറക്കാൻ സഹായിക്കുന്നതായാണ് കണ്ടെത്തൽ. ഇലക്കറികൾ, പയർ വർഗങ്ങൾ, പഴങ്ങൾ എന്നിവ ധാരാളമായി കഴിക്കുന്നവരിൽ എപ്പോഴും സന്തോഷം നിലനിൽക്കും എന്ന് പഠനം പറയുന്നു. പഴം, തൈര്, ധാന്യങ്ങള്‍, ആപ്പിള്‍, ചീര, ചോക്ലേറ്റ്, ഓട്‌സ്, വാള്‍നട്‌സ്, മുട്ട, ഉള്ളി എന്നിവയ്‌ക്കൊക്കെ വിഷാദരോഗത്തെ ചെറുക്കുവാനുള്ള കഴിവുണ്ട്. ഉത്കണ്ഠയുള്ളവര്‍ക്ക് തൈര് കഴിക്കുന്നത് നല്ലതാണ്. തൈരില്‍ കാല്‍സ്യം ധാരാളം അടങ്ങിയിരിക്കുന്നു.
 
സ്ത്രീകളെയാണ് ഇത് കൂടുതൽ സ്വാധീനിക്കുന്നത് എന്നും പഠനം ചൂണ്ടിക്കാട്ടുന്നു. പോഷക ഗുണങ്ങൾ കുറവുള്ള ഭക്ഷണം കഴിക്കുന്ന സ്ത്രീകളിൽ വിശാദരോഗം കാണപ്പെടുന്നതായും ഗവേഷകർ വ്യക്തമാക്കുന്നുണ്ട്. സ്ത്രീകളും പുരുഷൻ‌മാരും ഉൾപ്പടെ 563 പേരിൽ നടത്തിയ പഠനത്തിൽനിന്നുമാണ് ഗവേഷകർ ഇത്തരമൊരു നിരീക്ഷണത്തിൽ എത്തിച്ചേർന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍