മൊബൈല്‍ തലയ്‌ക്കരുകില്‍ വെച്ചാണോ ഉറങ്ങുന്നത് ?; റേഡിയേഷന്‍ അതിശക്തമാകുന്നത് എപ്പോഴെന്ന് അറിയാമോ ?

Webdunia
ശനി, 3 മാര്‍ച്ച് 2018 (11:11 IST)
സ്‌മാര്‍ട്ട് ഫോണ്‍ ഉപയോഗം ശക്തമായതോടെ കണ്ടുവരുന്ന ഒരു പ്രവണതയാണ് തലയുടെ അടുത്തായി ഫോന്‍ വെച്ചുറങ്ങുന്നത്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് മനസിലാ‍ക്കി കൊണ്ടാണ് പലരും ഫോണ്‍ കിടക്കയില്‍ തന്നെ വെക്കുന്നത്.

കുറഞ്ഞ ഫ്രീക്വന്‍സിയിലുള്ള റേഡിയോ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് മൊബൈലുകളില്‍ വിവരകൈമാറ്റം നടക്കുന്നതെങ്കിലും വലിയ സൈസുള്ള ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോഴും വിഡിയോ സ്ട്രീമിങ് നടത്തുമ്പോഴുമാണ് റേഡിയേഷന്‍ അതിശക്തമാകുന്നത്. ഇക്കാര്യം അറിയാതെയാണ് മിക്കവരും ഫോണ്‍ ഡൗണ്‍ലോഡ് ചെയ്യാനിട്ട്  ഉറങ്ങാന്‍ കിടക്കുന്നത്. വീഡിയോ കാണുമ്പോഴും ഇതേ പ്രശ്‌നം തന്നെ അനുഭവപ്പെടും.

മൊബൈലുമായി അകലം പാലിച്ചില്ലെങ്കില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നാണ് കലിഫോര്‍ണിയയിലെ ആരോഗ്യവകുപ്പ് ഔദ്യോഗികമായി വ്യക്തമാക്കുന്നത്. കുട്ടികള്‍ക്ക് ഫോണ്‍ കളിക്കാന്‍ നല്‍കുന്നതും ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കും.

വികസിച്ചു കൊണ്ടിരിക്കുന്ന കുട്ടികളുടെ മസ്തിഷ്‌കത്തെ റേഡിയോ തരംഗങ്ങള്‍ എളുപ്പം ബാധിക്കും. ദീര്‍ഘകാലം നിലനില്‍ക്കുന്ന പ്രശ്‌നങ്ങളും അതുവഴിയുണ്ടാകും.  മസ്തിഷ്‌കത്തിലും ചെവിയിലും ട്യൂമറിനുള്ള സാധ്യതകളും തള്ളിക്കളയാനാകില്ല.

കുട്ടികളില്‍ ശ്രദ്ധയില്ലായ്മയ്‌ക്കൊപ്പം മുതിര്‍ന്നവരില്‍ ഉറക്കമില്ലായ്മയ്ക്കും സ്മാര്‍ട്‌ഫോണ്‍ കാരണമാകുന്നുണ്ട്. പുരുഷന്മാരില്‍ ബീജത്തിന്റെ അളവ് കുറയുന്നതിനും റേഡിയേഷന്‍ കാരണമാകുന്നതായി തെളിഞ്ഞിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article