വൃക്കരോഗങ്ങള്‍ ഇന്ന് ലോകം മുഴുവന്‍ വര്‍ധിച്ചുവരുകയാണ്. ഇതില്‍ പ്രായഭേദമൊന്നുമില്ല. പ്രമേഹവും ഹൈപ്പര്‍ടെന്‍ഷനും വസ്‌കുലാര്‍ രോഗങ്ങളും വൃക്കരോഗത്തെ വിളിച്ചുവരുത്തും. ലോകത്തെ പത്തുശതമാനം ചെറുപ്പക്കാരെയും വൃക്ക രോഗങ്ങള്‍ ബാധിക്കുന്നു എന്നാണ് കണക്ക്. 65വയസുകഴിഞ്ഞവരിലും കൂടുതലായി വൃക്ക രോഗങ്ങള്‍ കാണുന്നു.
വൃക്കകളെ ആരോഗ്യത്തോടെ ഇരുത്താന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.
1. ധാരാളം വെള്ളം കുടിക്കുക.
2. ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിക്കുക.
3. രക്ത സമ്മര്‍ദ്ദം ഇടക്കിലെ പരിശോധിക്കുക. ഇത് കൂടുന്നത് വൃക്കരോഗം വരുത്തും.
4. പുകവലി നിര്‍ത്തുക. ഇത് വൃക്കകളിലേക്കുള്ള രക്തയോട്ടം കുറയ്ക്കും.