ഓട്‌സിന്റെ പ്രധാനപ്പെട്ട അഞ്ച് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 22 ഫെബ്രുവരി 2022 (16:31 IST)
ശരീരത്തിനാവശ്യമായ നിരവധി പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണമാണ് ഓട്‌സ്. എളുപ്പത്തില്‍ തയ്യാറാക്കാമെന്നതും ഇതിനെ ഏറെ പ്രിയപ്പെട്ടതാക്കുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയില്‍ അപരിചിതമായിരുന്ന ഓട്‌സ് ഇപ്പോള്‍ എല്ലാവരും ഉപയോഗിക്കുന്നതായാണ് കാണുന്നത്. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിന് ഏറ്റവും ഉത്തമമാണ് ഓട്‌സ്. ഇതില്‍ നിരവധി സോലുബിള്‍ ഫൈബര്‍ അടങ്ങിയിട്ടുണ്ട്. 
 
കൂടാതെ ആന്റിഓക്‌സിഡന്റുകളും ആന്റി ഇന്‍ഫ്‌ളമെറ്റീവുകളും ഇതില്‍ അടങ്ങിയിരിക്കുന്നു. ഇതുകൊണ്ട് ചിലരോഗികള്‍ക്ക് മരുന്നുപോലെ ഡോക്ടര്‍മാര്‍ ഓട്‌സ് കഴിക്കാന്‍ നിര്‍ദേശിക്കാറുണ്ട്. പ്രമേഹരോഗികള്‍ക്ക് ഏറ്റവും നല്ല ഭക്ഷണമാണ് ഓട്‌സ്. അമിതവണ്ണം കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും ഓട്‌സ് നല്ലതാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍