യുവതാരങ്ങളുടെ പെട്ടെന്നുള്ള മരണം; കാരണങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 23 ഫെബ്രുവരി 2022 (10:00 IST)
കാര്‍ഡിയാക് അറസ്റ്റ് മൂലം നിരവധി യുവതാരങ്ങള്‍ക്കാണ് സമീപകാലങ്ങളില്‍ മരണം സഭവിച്ചത്. കഴിഞ്ഞ ദിവസം അന്തരിച്ച ആന്ധ്രാപ്രദേശ് മന്ത്രി മേഘപതി ഗൗതം റെഢിയാണ് അവസാനത്തേത്. നേരത്തേ കന്നട നടന്‍ പുനീത് രാജ്കുമാറും ഹൃദയാഘാതം മൂലം മരിച്ചിരുന്നു. ആരോഗ്യകാര്യങ്ങളില്‍ അതീവ ശ്രദ്ധ കൊടുക്കുന്നവരായിരുന്നു ഇവരൊക്കെ. യുവാക്കളില്‍ പെട്ടെന്നുള്ള മരണത്തിന് നിരവധി കാര്‍ഡിയാക് രോഗങ്ങള്‍ ഉണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 
 
ഇവയില്‍ ചിലതാണ് ഹൈപ്പര്‍ട്രോഫിക് കാര്‍ഡിയോമയോപതി, സെപ്റ്റല്‍ ഹൈപ്പര്‍ട്രോഫി, മിട്രല്‍ വാല്‍വ് പ്രൊലോപ്‌സ്, കണ്ടെത്താത്ത കൊറോണറി ആര്‍ട്ടറി രോഗങ്ങള്‍ എന്നിവ. കൂടാതെ സ്വയം ചികിത്സയും സപ്ലിമെന്റുകളുടെ ഉപയോഗവും കഠിനമായ വ്യായാമത്തിനുശേഷമുണ്ടാകുന്ന നിര്‍ജലീകരണവും പെട്ടെന്നുള്ള മരണത്തിന് കാരണമാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍