ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നാതിരിക്കാൻ ചെയ്യേണ്ടത്

നിഹാരിക കെ.എസ്

ഞായര്‍, 13 ജൂലൈ 2025 (15:20 IST)
ച ർമ്മം കണ്ടാൽ പ്രായം തോന്നില്ല കേട്ടോ... പലരും ജീവിതത്തിൽ കേൾക്കാൻ ആഗ്രഹുക്കുന്ന ഒരു പ്രശംസയാണിത്. അങ്ങനെ ഒരു കമന്റ് കേൾക്കാൻ അധികം കഷ്ടപ്പെടുകയൊന്നും വേണ്ട, പണവും മുടക്കേണ്ട. ചില കാര്യങ്ങൾക്ക് നിത്യജീവിതത്തിൽ പ്രത്യേക പരിഗണനയും ശ്രദ്ധയും നൽകിയാൽ മതി. 
 
* എരിവും പുളിയും ഉപ്പും നിറഞ്ഞ പല നിറങ്ങളിലുള്ള ഭക്ഷണങ്ങള്‍ കൊതിയോടെ തിന്നാന്‍ തോന്നിയാൽ വേണ്ടെന്ന് മനസിനെ പറഞ്ഞ് മനസിലാക്കുക. 
 
* വേവിക്കാത്ത പച്ചക്കറി കൊണ്ടു സാലഡും ജ്യൂസുമൊക്കെയുണ്ടാക്കി മതിയാവോളം കഴിക്കുക.  
 
* വറുത്തതും വേവിച്ചതുമായ ഭക്ഷണം കഴിക്കുന്നതിനെക്കാള്‍ ഊര്‍ജ്ജം നല്‍കുന്നുണ്ട് വേവിക്കാത്ത പച്ചക്കറികളും ഇലകളും. 
 
* കേക്കിനോടും ചോക്ലേറ്റിനോടും എന്നെന്നേക്കുമായി ബൈ പറയുക
 
* പച്ചക്കറി അധികം വേവിച്ചാൽ അതിലെ പോഷകഗുണങ്ങൾ നഷ്ടപ്പെടും  
 
* ഇലകള്‍ കൊണ്ടുണ്ടാക്കുന്ന ജ്യൂസ് രാവിലെ കുടിക്കുക

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍