വിവിധ തൊഴിൽ രീതികളും ജീവിതശൈലിയിൽ വന്ന മാറ്റങ്ങളും വ്യായാമക്കുറവും ഒക്കെ കഴുത്ത് വേദന ഉണ്ടാകാൻ കാരണമാകുന്നു. പരുക്കുകൾ മൂലം കഴുത്തിലെ അസ്ഥികൾക്കോ പേശികൾക്കോ ഉണ്ടായിട്ടുള്ള പൊട്ടലുകൾ, നട്ടെല്ലിലെ ഡിസ്കിന്റെ പ്രശ്നങ്ങൾ, പ്രായമാകുമ്പോൾ എല്ലുകൾക്കുണ്ടാകുന്ന തേയ്മാനം എന്നീ കാരണങ്ങളെല്ലാം കഴുത്ത് വേദനയിലേയ്ക്ക് നയിക്കു.
ഇന്ന് ശ്രദ്ധിച്ചാൽ ഈ ആരോഗ്യപ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ. ദീർഘനേരം ഇരുന്ന് ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യങ്ങളിൽ ഓരോ അരമണിക്കൂർ കൂടുമ്പോഴും ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് നടക്കുക. കൂടാതെ ഇരുന്നുകൊണ്ട് തന്നെ കഴുത്തിന് ലഘുവ്യായാമങ്ങൾ നൽകാം. ഇരിക്കുമ്പോൾ വളഞ്ഞിരിക്കാതെ നട്ടെല്ല് നിവർത്തി ഇരിക്കാൻ ശീലിക്കുക. വളഞ്ഞ് ഇരിക്കാൻ സാധ്യതയുള്ള കസേരയിലാണ് നിങ്ങൾ ഇരിക്കുന്നത് എങ്കിൽ പുറം ഭാഗത്ത് സപ്പോർട്ട് നൽകാൻ കുഷ്യൻ ഉപയോഗിക്കാവുന്നതാണ്.
ഉറങ്ങാൻ നേരം വലിയ തലയനയ്ക്ക് പകരം ഉയരം കുറഞ്ഞ തലയണ ഉപയോഗിക്കാം. കഴുത്ത് വേദനയുള്ളവർ തലയണ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. അത് പോലെ തന്നെ കിടക്കുമ്പോൾ താഴ്ന്ന പോകുന്ന കിടക്കകളും ഒഴിവാക്കണം. കിടന്നുകൊണ്ട് ടിവി, കമ്പ്യൂട്ടർ, ഫോൺ തുടങ്ങിവയ ഉപയോഗിക്കാതിരിക്കുക. കിടന്നുകൊണ്ടുള്ള വായനാശീലവും വേണ്ട.