അമ്മയുടെ പ്രസവത്തിന് രണ്ട് മാസം മുന്‍പ് നടത്തിയ സ്കാനിങ്ങിൽ തന്നെ വയറ്റിലുള്ള കുഞ്ഞിന് രണ്ട് പൊക്കിള്‍ കൊടിയുള്ളതായി ഡോക്ടർമാർ ശ്രദ്ധിച്ചിരുന്നു. ഇരട്ടക്കുട്ടികൾ അല്ലെന്ന് അപ്പോൾ തന്നെ വ്യക്തമായിരുന്നു. കുഞ്ഞിന്റെ വയറ്റിലുള്ള കുഞ്ഞിന് അവയവങ്ങള്‍ രൂപപ്പെട്ട് ജീവന് തന്നെ ഭീഷണിയാകുമെന്ന് കണ്ടെത്തിയതോടെ അടിയന്തര ശസ്ത്രക്രിയ വഴിയാണ് കുഞ്ഞിനെ പുറത്തെടുത്തത്.
24 മണിക്കൂറിന് ശേഷം കുഞ്ഞിനും സിസേറിയന്‍ നടത്തേണ്ടി വന്നു. പൂര്‍ണ്ണമായും രൂപ്പപെടാതെ ഹൃദയവും, തലച്ചോറുമില്ലാതെ പിണ്ഢമായാണ് ഇതിനെ പുറത്തെടുത്തത്. 5 ലക്ഷം ജനനങ്ങളില്‍ 200 കേസുകളില്‍ മാത്രമാണ് ഈ അവസ്ഥ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.