പോഷകങ്ങൾ അടങ്ങിയ കടല കഴിച്ചതിന് പിന്നാലെ തണുത്ത വെള്ളം കുടിച്ചാല്‍ അന്നനാളത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടാനും ചുമ, അസ്വസ്ഥത മുതലായവ ഉണ്ടാകാനും കാരണമാകും. കൂടാതെ ശ്വാസ സംബന്ധമായ പ്രശ്നങ്ങൾക്കും ചിലര്‍ക്ക് അലർജിക്ക് കാരണമാകുകയും ചെയ്യും.
അതേസമയം, കടല പോഷക സമ്പന്നമാണെന്നതില്‍ സംശയമില്ല. മാംസ്യം, ആരോഗ്യകരമായ കൊഴുപ്പ്, ധാതുക്കളായ കോപ്പർ, മാംഗനീസ്, പൊട്ടാസ്യം, കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, സിങ്ക്, സെലെനിയം എന്നിവ അടങ്ങിയതിനാല്‍ ആരോഗ്യത്തിന് നല്ലതാണ്.