ESR (എറിത്രോസൈറ്റ് സെഡിമെന്റേഷൻ റേറ്റ്) എന്നാൽ എന്താണ്, കൂടുന്നെങ്കിൽ എന്തെല്ലാം പ്രശ്നങ്ങളുണ്ടാകും

അഭിറാം മനോഹർ

ചൊവ്വ, 8 ഏപ്രില്‍ 2025 (14:18 IST)
രക്തപരിശോധനയില്‍ പരിചിതമായ ESR എന്ന പദം പലരും കണ്ടിട്ടുണ്ടാകും. എന്നാല്‍ ഇതിന്റെ സവിശേഷതകളും പ്രാധാന്യവും വ്യക്തമായി അറിയാത്തവരും ഉണ്ടാകാം. സാധാരണഗതിയില്‍ ഒരു ആരോഗ്യമുള്ള വ്യക്തിയുടെ ESR 20 mm/hr-ല്‍ താഴെയായിരിക്കും. ഇതിനെക്കാള്‍ കൂടുതല്‍ മൂല്യം വരുന്ന പക്ഷം ശരീരത്തില്‍ ഒരു അണുബാധയോ അല്ലെങ്കില്‍ മറ്റ് രോഗലക്ഷണങ്ങളോ ഉണ്ടെന്ന സൂചനയായി കണക്കാക്കാം.
 
ESR എങ്ങനെ നിര്‍ണ്ണയിക്കുന്നു?
 
രോഗിയില്‍ നിന്ന് ശേഖരിച്ച രക്തത്തില്‍ ഒട്ടിക്കാതിരിക്കാന്‍ ചില രാസവസ്തുക്കള്‍ ചേര്‍ത്ത്, ഒരു നേര്‍ത്ത ടെസ്റ്റ് ട്യൂബില്‍ നിറച്ച് നിശ്ചലമായി നിര്‍ത്തിയാല്‍ ചുവന്ന രക്താണുക്കള്‍ (RBC) താഴേക്ക് അടിയുന്നു. ഈ അടിയുന്നതിന് എടുക്കുന്ന സമയമാണ് ESR എന്ന് പറയുന്നത്.
 
ESR കൂടുതല്‍ ആകാനുള്ള കാരണങ്ങള്‍:
 
ശരീരത്തില്‍ എവിടെയെങ്കിലും വീക്കം (inflammation)
 
ആസ്ത്മ, അലര്‍ജി
 
ക്ഷയരോഗം (TB) പോലുള്ള ദീര്‍ഘകാല ചുമ
 
വൃക്കരോഗങ്ങള്‍
 
ക്യാന്‍സര്‍ സാധ്യത
 
ESR കുറയാനുള്ള കാരണങ്ങള്‍:
 
രക്തത്തില്‍ ചുവന്ന രക്താണുക്കളുടെ അളവ് വളരെ കൂടുതല്‍ (പോളിസൈത്തീമിയ)
 
ഹൃദയപ്രവര്‍ത്തനത്തിലെ പ്രശ്‌നങ്ങള്‍
 
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
 
ESR പരിശോധന വളരെ സൂക്ഷ്മത ആവശ്യമുള്ള ഒന്നാണ്. ടെസ്റ്റ് ട്യൂബിന്റെ ചെരിവ് പോലും ഫലത്തെ ബാധിക്കും. അതുകൊണ്ടാണ് ഒരേ ലാബില്‍ മാത്രമല്ല, വിവിധ ലാബുകളില്‍ പരിശോധന നടത്താന്‍ ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യാറുള്ളത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍