വേനൽക്കാലത്ത് പഴങ്ങൾ വാങ്ങി കഴിക്കാത്തവരില്ല. ജ്യൂസ് കുടിക്കാത്തവരുമുണ്ടാകില്ല. ഫ്രൂട്ട്സ് കഴിച്ച ശേഷം ചിലർക്കെങ്കിലും വെള്ളം കുടിക്കുന്ന സ്വഭാവം ഉണ്ടാകും. ദഹനത്തെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ ഇത് പാടില്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. ഭക്ഷണം ദഹിപ്പിക്കുന്നതിന് നിർണായകമായ ആമാശയത്തിലെ എൻസൈമുകളെ വെള്ളം നേർപ്പിക്കാനുള്ള സാധ്യതയുണ്ട്. ഇത് ദഹന പ്രക്രിയയെ ഗണ്യമായി മന്ദഗതിയിലാക്കും.
ഈ അസന്തുലിതാവസ്ഥ പഴങ്ങളിൽ നിന്നുള്ള പോഷകങ്ങളുടെ കാര്യക്ഷമമായ തകർച്ചയെയും ആഗിരണം ചെയ്യലിനെയും തടസ്സപ്പെടുത്തുകയും അവയുടെ ആരോഗ്യ ഗുണങ്ങൾ കുറയ്ക്കുകയും ചെയ്യും. തണ്ണിമത്തൻ, വെള്ളരിക്ക, ഓറഞ്ച്, പൈനാപ്പിൾ തുടങ്ങിയ ചില പഴങ്ങൾ കഴിച്ച ഉടനെ വെള്ളം കുടിക്കുന്നത് വിവിധ ദഹന പ്രശ്നങ്ങൾക്ക് കാരണമാകും.
* തണ്ണിമത്തനിൽ ഉയർന്ന അളവിൽ ജലാംശം ഉള്ളതിനാലാണിത്
* വെള്ളം കൂടുതലുള്ള വെള്ളരിക്കയുടെ കാര്യവും ഇങ്ങനെ തന്നെ