ലൈംഗിക ബന്ധത്തിനു മുമ്പ് മദ്യപിക്കുന്നത് കരുത്ത് വര്‍ദ്ധിപ്പിക്കുമെന്ന് ഭൂരിഭാഗം പുരുഷന്മാരും വിശ്വസിക്കുന്നുണ്ട്. ഈ ചിന്താഗതി തികച്ചും തെറ്റാണെന്നാണ് ആരോഗ്യ വിദഗ്ദര്‍ വ്യക്തമാക്കുന്നത്.
മദ്യപിച്ചതിനു ശേഷമുള്ള ലൈംഗിക പുരുഷന്റെ ശേഷി നശിപ്പിക്കുകയും സെക്‍സിനോടുള്ള സ്‌ത്രീയുടെ താല്‍പ്പര്യം ഇല്ലാതാക്കുകയും ചെയ്യും. മദ്യം ടെസ്റ്റോസ്റ്റീറോണിന്‍റെ ഉത്പാദനം തടയുകയും അങ്ങനെ ശരീരത്തില്‍ അതിന്‍റെ അളവ് കുറയുകയും ചെയ്യും.
മദ്യപിച്ച ശേഷം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ലിംഗോദ്ധാരണം ആവശ്യമായ രീതിയില്‍ സംഭവിക്കില്ല. പങ്കാളിയുടെ ഇഷ്‌ടങ്ങള്‍ തിരിച്ചറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും കഴിയാതെ വരുകയും ചെയ്യും. സ്ത്രീകളില്‍ ലൈംഗിക തകരാറുകളുണ്ടാക്കാന്‍ മദ്യപാനം കാരണമാകും.
മിക്ക സ്ത്രീകള്‍ക്കും മദ്യത്തിന്‍റെ മണം മനം മടുപ്പിക്കുന്നതാണ്. രതിമൂര്‍ച്ഛ കൈവരിക്കുന്നതില്‍ നിന്നും സ്‌ത്രീയെ തടയുകയും ചെയ്യും. എന്നാല്‍, മദ്യം സ്‌ത്രീകളില്‍ ലൈംഗിക ഉണര്‍ച്ചക്ക് സഹായിക്കുമെങ്കിലും അവയുടെ ശാരീരികമായ ലക്ഷണങ്ങള്‍ കുറയ്‌ക്കും.